കൊല്‍ക്കത്തയ്ക്കും മാഞ്ചസ്റ്റര്‍ വേരുള്ള പരിശീലകന്‍ തന്നെ!

കൊല്‍ക്കത്തയ്ക്കും മാഞ്ചസ്റ്റര്‍ വേരുള്ള പരിശീലകന്‍ തന്നെ!

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടു തവണ കിരീടത്തില്‍ മുത്തമിട്ട അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോനട്ടന്‍ഹാം എന്നിവയ്ക്കുവേണ്ടി ബൂട്ടണിഞ്ഞ ടെഡി ഷെറിങ്ഹാമിനെ അടുത്ത സീസണിലേക്കുള്ള പരിശീലകനായി കൊല്‍ക്കത്ത നിയമിച്ചു.

കഴിഞ്ഞ സീസണില്‍ ടീമിനു കിരീടം നേടിക്കൊടുത്ത ജോസെ ഫ്രാന്‍സിസ്‌ക്കോ മൊലീനയെ മാറ്റിയാണ് പുതിയ പരിശീലകനെ കൊല്‍ക്കത്ത നിയമിച്ചത്. 

1998-99 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ട്രെബിള്‍ നേടുന്ന സമയത്തു ഷെറിങ്ഹാം യുണൈറ്റഡ് നിരയിലുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com