നമുക്കൊരു ഒന്നൊന്നര ഐറ്റം വന്നിട്ടുണ്ടെന്ന് പറയ്; റെനി മ്യുലന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

റൂണി, റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരങ്ങളെ പരിശീലിപ്പിച്ച വ്യക്തിയാണ് മലയാളികളുടെ സ്വന്തം ടീമിനായി തന്ത്രങ്ങള്‍ മെനയാന്‍ എത്തുക എന്നതിന്റെ ത്രില്ലിലാണ് മഞ്ഞപ്പടയുടെ ആരാധകരിപ്പോള്‍
നമുക്കൊരു ഒന്നൊന്നര ഐറ്റം വന്നിട്ടുണ്ടെന്ന് പറയ്; റെനി മ്യുലന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

സ്റ്റീവ് കോപ്പല്‍ പോയതിന്റെ നിരാശയൊക്കെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ ഇപ്പോള്‍ മറന്നു കഴിഞ്ഞു. ഇതാ തങ്ങള്‍ക്കൊരു ഒന്നൊന്നൊന്നര കോച്ചിനെ കിട്ടിയെന്നാണ് മഞ്ഞപ്പടയുടെ ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് റെനി മ്യുലന്‍സ്റ്റിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹെഡ് കോച്ചായി വരുന്നത്. ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് മ്യുലന്‍സ്റ്റിയുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. മുന്‍ മാഞ്ചസ്റ്റര്‍ താരം സര്‍ അലെക്‌സ് ഫെര്‍ഗുസന്റെ വലം കൈയായിരുന്നു മ്യുലന്‍സ്റ്റി. 

ആരാധകരുടെ ആവേശമായ റൂണി, റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരങ്ങളെ പരിശീലിപ്പിച്ച വ്യക്തിയാണ് മലയാളികളുടെ സ്വന്തം ടീമിനായി തന്ത്രങ്ങള്‍ മെനയാന്‍ എത്തുക എന്നതിന്റെ ത്രില്ലിലാണ് മഞ്ഞപ്പടയുടെ ആരാധകരിപ്പോള്‍. 

2007 മുതല്‍ 2013 വരെ അലെക്‌സ് ഫെര്‍ഗുസെനിനൊപ്പം അസിസ്റ്റന്‍ഡ് കോച്ചായിരുന്നു മ്യുലന്‍സ്റ്റി. പരിശീലകനെ നിശ്ചയിക്കേണ്ട അവസാന ദിവസമായ ജൂലൈ 15 വരെ ആരാധകരെ ആകാംക്ഷയില്‍ നിര്‍ത്തിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പരിശീലകനെ പ്രഖ്യാപിച്ചത്. 

മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ സ്റ്റുവര്‍ട്ട് പിയേഴ്‌സിനെ ബ്ലാസ്റ്റേഴ്‌സ് സമീപിച്ചെങ്കിലും ഇംഗ്ലീഷ് താരം ക്ഷണം നിരസിക്കുകയായിരുന്നു. താരങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സ് പാളയം വിട്ടതെന്നാണ് സൂചനകള്‍. ഐഎസ്എല്ലിലെ പുതിയ ടീമായ ടാറ്റനഗറിനൊപ്പമായിരിക്കും നാലാം സീസണില്‍ കോപ്പല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com