ചരിത്രം കുറിച്ചു റോജര്‍ ഫെഡറര്‍; ചിലിച്ചിനെ തോല്‍പ്പിച്ചു വിംബിള്‍ഡണ്‍ കിരീടം ചൂടി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 16th July 2017 08:43 PM |
Last Updated: 16th July 2017 08:43 PM | A+A A- |

ലണ്ടന്‍: വിംബിള്‍ഡണിനായി ഇത്തവണ ക്ലേ കോര്‍ട്ട് ഉപേക്ഷിച്ച ഫെഡറര്‍ക്കു നിരാശനാകേണ്ടി വന്നില്ല. ക്രൊയേഷ്യന്‍ താരം മാരിന്‍ ചിലിച്ചിനെ തോല്‍പ്പിച്ചു സ്വിസ് താരം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു. ചിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് കിരീടപ്പോരാട്ടത്തില്‍ ഫെഡറര്‍ വിജയം കൊയ്തത്. സ്‌കോര്‍: 6-3, 6-1, 6-4. സ്‌കോര്‍ സൂചിപ്പിക്കുന്ന പോലെ സര്‍വ മേഖലയിലും മേധാവിത്വം നേടിയാണ് ഫെഡ് എക്‌സ്പ്രസ് എട്ടാം തവണയും വിംബിള്‍ഡണ്‍ കിരീടം ചൂടിയത്.
വിംബിള്‍ഡണ്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന താരമെന്ന ബഹുമതിയും ഇതോടൊപ്പം ഫെഡറര്‍ക്കു ലഭിച്ചു. ഫെഡററുടെ 19മത് ഗ്രാന്‍സ്ലാം വിജയം കൂടിയാണിത്.