ഇപ്പോഴില്ലെങ്കില്‍ പിന്നെ എപ്പോ? വനിതാ പ്രീമിയര്‍ ലീഗിന് സമയമായെന്ന് മിതാലി

ഇപ്പോഴില്ലെങ്കില്‍ പിന്നെ എപ്പോ? വനിതാ പ്രീമിയര്‍ ലീഗിന് സമയമായെന്ന് മിതാലി

ലണ്ടന്‍: ഐപിഎല്‍ മാതൃകയില്‍ വനിതാ പ്രീമിയര്‍ ലീഗിനു ഇതാണ് ഏറ്റവും ഉചിതമായ സമയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കൂടതല്‍ ശക്തമാക്കുന്നതിനുള്ള അടിത്തറയെന്നോണം വനിതാ പ്രീമിയര്‍ ലീഗ് ആരംഭിക്കണമെന്നാണ് മിതാലി രാജ് ആവശ്യപ്പെട്ടത്. 

ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിനു അതിന്റെതായ ഒരു ബ്രാന്‍ഡ് മൂല്യമുണ്ട്. ഇനി വേണ്ടതു പരിചയമാണ്. വനിതാ പ്രീമിയര്‍ ലീഗ് പോലൊരു ടൂര്‍ണമെന്റ് ഇതിനു സഹായകമാകും. സമൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നീ താരങ്ങളുടെ പ്രകടനമാണ് ഇതിനു ഉദാഹരണം. ഇംഗ്ലണ്ടുമായുള്ള ലാകകപ്പ് ഫൈനിലിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മിതാലി. 

ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് തോറ്റ് കിരീടം കൈവിട്ടെങ്കിലും ഇന്ത്യന്‍ ടീമിനു നിരവധി ആശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിരീടം പോയെങ്കില്‍ പോകട്ടെ അടുത്തതെന്ത് എന്ന് ആലോചിക്കുന്നവര്‍ക്കാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഐഡിയ.

ബിഗ്ബാഷ് ലീഗില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനം
 

ലോകകപ്പില്‍ തന്റെ അവസാന മത്സരമാണ് കഴിഞ്ഞതെന്ന് അറിയിച്ച 34 കാരി മിതാലി രാജ് വനിതാ പ്രീമിയര്‍ ലീഗ് നടപ്പിലാക്കിയാല്‍ ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗും ഇംഗ്ലണ്ടിലുള്ള സൂപ്പര്‍ലീഗും പോലെയാക്കാമെന്നും വ്യക്തമാക്കി.

മുഴുവന്‍ സമയ പ്രഫഷണലുകളായാണ് ഇംഗ്ലീഷ് താരങ്ങള്‍ ഇന്ത്യയുമായി ഫൈനലിലെത്തിയത്. അതേസമയം, ഇന്ത്യന്‍ താരങ്ങളാകട്ടെ പ്രഫഷല്‍ രംഗത്തേക്കു കടക്കുന്നതേയൊള്ളൂ എന്നതാണ് ഇംഗ്ലണ്ടിന്റെ സമ്മര്‍ദ്ദം ജയിക്കാന്‍ ഇന്ത്യയ്ക്കു സാധിക്കാതിരുന്നതെന്നാണ് വിലയിരുത്തലുകള്‍. ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിലെ ഓരോ താരങ്ങള്‍ക്കും 50 ലക്ഷം രൂപ വീതം നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com