നോര്‍ത്താണോ സൗത്ത് ആണോ എന്നു നോക്കിയല്ല കളിക്കാരെ എടുക്കുന്നത് , പ്രതിഭ നോക്കിയാണ്; ബ്ലാസ്‌റ്റേഴ്‌സ് കോച്ച് 'റെനിച്ചായന്‍'

നോര്‍ത്താണോ സൗത്ത് ആണോ എന്നു നോക്കിയല്ല കളിക്കാരെ എടുക്കുന്നത് , പ്രതിഭ നോക്കിയാണ്; ബ്ലാസ്‌റ്റേഴ്‌സ് കോച്ച് 'റെനിച്ചായന്‍'

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലെയര്‍ ഡ്രാഫ്റ്റ് പൂര്‍ത്തിയായപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിയെന്ന വിമര്‍ശനത്തിനു കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്റെ വ്യക്തമായ മറുപടി. കളിക്കാരുടെ പ്രതിഭ മാത്രം നോക്കിയാണ് ഞങ്ങള്‍ ഡ്രാഫ്റ്റില്‍ നിന്നും താരങ്ങള്‍ എടുത്തത്. അല്ലാതെ, അവര്‍ എവിടെ നിന്നു വരുന്നു എന്നു നോക്കിയെല്ലെന്ന് റെനി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കി.

പ്ലെയര്‍ ഡ്രാഫ്റ്റില്‍ സ്വന്തമാക്കിയ 13 കളിക്കാരില്‍ എട്ട് താരങ്ങളും നോര്‍ത്ത് ഈസ്റ്റ് താരങ്ങളാണെന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നോര്‍ത്ത് ഈസ്റ്റ് പ്രേമം മാധ്യമങ്ങള്‍ ചോദ്യം ചെയ്തത്. അതേസമയം,  ഷില്ലോങ് ലജോങ് കോച്ച് തങ്‌ബോയ് സിങ്‌ടോക്കാണ് ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാരെ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ താരങ്ങളെ കുറിച്ച് കുറഞ്ഞ ധാരണ മാത്രമുള്ള മ്യൂലന്‍സ്റ്റീന്‍ ഇതിന്റെ ചുമതല സിങ്‌ടോക്കിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് കൂടുതല്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍. ഐഎസ്എല്ലിലെ എല്ലാ സീസണിലും ശരാശരിക്കു മുകളിലുള്ള പ്രകടനമാണ് ഒട്ടുമിക്ക നോര്‍ത്ത് ഈസ്റ്റ് താരങ്ങളും പ്രകടിപ്പിച്ചിട്ടുള്ളതെന്നും ഇവരെ കൂടുതല്‍ ടീമിലെത്തിക്കാന്‍ കാരണമായി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ വര്‍ഷങ്ങളോളം പരിചയ സമ്പത്തുള്ള റെനി അവിടെ കളിക്കാരെ കണ്ടെത്തിയിരുന്നത് നോര്‍ത്തില്‍ നിന്നാണ് സൗത്തില്‍ നിന്നാണോ നോക്കിയല്ല. പ്രതിഭയും ടീമിനു ഗുണം ചെയ്യുമോ എന്നും മാത്രം നോക്കിയാണെന്നും പരിശീകനായി ചുമതലയേറ്റശേഷമുള്ള ആദ്യ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com