പരിശീലകനായോ എന്ന് ശാസ്ത്രിയോട് പീറ്റേഴ്‌സണ്‍; ഇല്ല, ശ്രീലങ്കയില്‍ വെറുതെ കാഴ്ച കാണാന്‍ വന്നതാണെന്ന് ട്വിറ്ററൈറ്റികള്‍

പരിശീലകനായോ എന്ന് ശാസ്ത്രിയോട് പീറ്റേഴ്‌സണ്‍; ഇല്ല, ശ്രീലങ്കയില്‍ വെറുതെ കാഴ്ച കാണാന്‍ വന്നതാണെന്ന് ട്വിറ്ററൈറ്റികള്‍

കൊളംബോ: ഫുട്‌ബോള്‍ ലോകത്ത് ബ്രസീലിനുള്ള സ്ഥാനമാണ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക്. ടീമുമായി ബന്ധപ്പെട്ട് ഒരു ഇല അനങ്ങിയാല്‍ ക്രിക്കറ്റ് ലോകം മൊത്തം അറിയുമെന്ന കാര്യത്തില്‍ സംശയമില്ല. അനില്‍ കുംബ്ലെ രാജിവെച്ചതും സേവാഗ് അപേക്ഷ കൊടുത്തതും മുതല്‍ രവി ശാസ്ത്രി പരിശീലകനായതു വരെ ക്രിക്കറ്റിനു വേരോട്ടമുള്ള രാജ്യങ്ങളിലെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയിരുന്നു.

ഇതെല്ലാം, കഴിഞ്ഞു ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം 'പണി തുടങ്ങി' എന്ന രവിശാസ്ത്രിയുടെ ട്വീറ്റിനു മറുപടിയായി ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ ഇട്ട ട്വീറ്റാണ് ട്വിറ്ററൈറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായോ എന്നാണ് പീറ്റേഴ്‌സന്റെ ട്വീറ്റ്. 

ഇല്ല, രവിശാസ്ത്രി ശ്രീലങ്കയില്‍ വെറുതെ യാത്രയ്ക്കു പോയതാണെന്നാണ് പീറ്റേഴ്‌സന്റെ ട്വീറ്റിനു മറുപടിയായി ഒരാളുടെ ട്വീറ്റ്. കോച്ചായി പക്ഷെ, തലയുണ്ടോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല എന്നാണ് മറ്റൊരാളുടെ ട്വീറ്റ്.

എന്തായാലും, പീറ്റേഴ്‌സണ്‍ ചോദിച്ചതു കാര്യമായിട്ടാണോ അതോ, ഒന്നു ആക്കിയതാണോ എന്ന സംശയം ട്വിറ്ററൈറ്റുകള്‍ക്കും മാറിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com