ഇന്ത്യ-ശ്രീലങ്കെ ടെസ്റ്റ്:  ധവാനും പുജാരയും ഫോമില്‍; ഇന്ത്യ മികച്ച നിലയിലേക്ക്

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്റെ പ്രകടനം.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്റെ പ്രകടനം.

കൊളംബോ:  ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയിലേക്ക്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കു ഒരു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്നെ മികച്ച തുടക്കം. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖാര്‍ ധവാന്റെ 182 റണ്‍സും രണ്ടാമനായി ഇറങ്ങിയ ചേതേശ്വര്‍ പൂജാരയുടെ 73 റണ്‍സുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കു നയിക്കുന്നത്. 12 റണ്‍സെടുത്ത അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് നഷ്ടമായി.

തുടക്കം മുതല്‍ അക്രമിച്ചു കളിച്ച ശിഖര്‍ ധവാന്റെ മിന്നുന്ന ഫോമാണ് ആദ്യദിനം ഇന്ത്യക്ക് കരുത്തേകുന്നത്. 162 ബോളില്‍ നിന്ന് 182 റണ്‍സുമായി ധവാനും 132 ബോളില്‍ നിന്ന് 73 റണ്‍സെടുത്ത് പുജാരയും ക്രീസിലുണ്ട്. തുടക്കത്തില്‍ തന്നെ മുകുന്ദിനെ നഷ്ടമായ ഇന്ത്യയെ ധവാനും പൂജാരയും ചേര്‍ന്ന് കരകയറ്റി. 

പരിശീക സ്ഥാനത്തു നിന്നും അനില്‍ കുംബ്ലെ രാജിവെച്ച ശേഷം പുതിയ കോച്ച് രവിശാസ്ത്രിയുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ടെസ്റ്റ് റാങ്കിങില്‍ ഒന്നാമതുള്ള ഇന്ത്യയെ ഈ സ്ഥാനത്തു നിനിര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ശാസ്ത്രി കളിക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. 

പനി മൂലം കെഎല്‍ രാഹുലിന്റെ സേവനം നഷ്ടമായ ഇന്ത്യ ഓള്‍ റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കി. ഇതോടെ രോഹിത് ശര്‍മ കളത്തിന് പുറത്തായി. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി 20 യും ഉള്‍പെടുന്നതാണ് പരമ്പര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com