വിരമിച്ചിട്ടും ധോണിക്ക് എ ഗ്രേഡ് കോണ്‍ട്രാക്റ്റ്;  ബിസിസിഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാമചന്ദ്ര ഗുഹയുടെ രാജിക്കത്ത്  

ഇന്നലെയാണ് ബിസിസഐ ഭരണസമിതിയില്‍ നിന്ന താന്‍ രാജിവെക്കുന്നതായി ഗുഹ പ്രഖ്യാപിച്ചത്
വിരമിച്ചിട്ടും ധോണിക്ക് എ ഗ്രേഡ് കോണ്‍ട്രാക്റ്റ്;  ബിസിസിഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാമചന്ദ്ര ഗുഹയുടെ രാജിക്കത്ത്  

ന്യുഡല്‍ഹി: ബിസിസിഐക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ബിസിസിഐ ഭരണസമിതിയില്‍ നിന്ന് രാജിവെച്ച ചരിത്രകാരന്‍ രാമചന്ദ്രഗുഹയുടെ രാജിക്കത്ത്. വിരമിച്ചിട്ടും ടെസ്റ്റ് ക്രിക്കറ്റില്‍ എംഎസ് ധോണിക്ക് എ ഗ്രേഡ് കോണ്‍ട്രാക്റ്റാണ് നല്‍കിയിരിക്കുന്നതെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും രാമചന്ദ്ര ഗുഹ രാജിക്കത്തില്‍ പറയുന്നു. 
ഇപ്പോള്‍ കമന്റേറ്റര്‍മാരേ വരെ നിയന്ത്രിക്കുന്നത് താരങ്ങളാണ് എന്ന് ഗുഹ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ഐപിഎല്ലിലും ടീമിലും കളിക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു.ഇന്ത്യന്‍ ടീം കോച്ചുമാര്‍ ഐപിഎല്ലിന്റെ പുറകേ പോകുന്നു, ഇന്ത്യന്‍ ടീമിനെ ശ്രദ്ധിക്കുന്നില്ല, രാമചന്ദ്ര ഗുഹ പറയുന്നു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ കോച്ച് രാഹുല്‍ ദ്രാവിഡ് ഒരേസമയം ഇന്ത്യന്‍ ടീമിന്റേയും ജൂനിയര്‍ ടീമിന്റേയും കോച്ചാണെന്ന് ഗുഹ ചൂണ്ടിക്കാട്ടുന്നു.

സുനില്‍ ഗവാസ്‌കര്‍ ഒരേസയമം കളിക്കാരുടെ മാനേജ്‌മെന്റ് കമ്പനി നടത്തുകയും അതേകളിക്കാരെക്കുറിച്ച് ബിസിസിഐയുടെ കമന്ററി പാനലിലിരുന്ന് കമന്ററി പറയുകയും ചെയ്യുന്നത് ശരിയല്ലെന്ന് ഗുഹ ചൂണ്ടിക്കാട്ടുന്നു. അനില്‍ കുംബ്ലേയോട് ബിസിസിഐ പെരുമാറുന്ന രീതി ശരിയല്ല, അദ്ദേഹത്തിന്റെ കീഴില്‍ ടീം നല്ല പ്രകടനം കാഴ്ചവെച്ചിട്ടും അദ്ദേഹത്തെ തഴയുകയാണ്. ഗുഹ പറയുന്നു. 

ഇന്നലെയാണ് ബിസിസഐ ഭരണസമിതിയില്‍ നിന്ന താന്‍ രാജിവെക്കുന്നതായി ഗുഹ പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു.ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ലോധ പാനല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുമായി സുപ്രീംകോടതി നിയമിച്ച നാലംഗ സമിതിയിലെ അംഗമായിരുന്നു രാമചന്ദ്ര ഗുഹ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com