ഇന്ത്യ-പാക് മത്സരത്തിനിടെ ഗ്യാലറിയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്താന്‍ പാക് ചാരസംഘടന

കശ്മീരികളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള വാക്കുകളെഴുതിയ പ്ലെക്കാര്‍ഡുകളുമായി ഗ്യാലറിയിലെത്താനാണ് പാക് ചാരസംഘടനയുടെ ലക്ഷ്യം 
ഇന്ത്യ-പാക് മത്സരത്തിനിടെ ഗ്യാലറിയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്താന്‍ പാക് ചാരസംഘടന

ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യാ-പാക് മത്സരത്തിനിടെ ഗ്യാലറിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചുള്ള ബാനറുകള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍. ഇതിനായി പാക് ചാരസംഘടനയായ ഐഎസ്‌ഐ 14 അംഗ സംഘത്തെ അയച്ചിരിക്കുന്നതായാണ് സൂചന. 

കശ്മീരികളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള വാക്കുകളെഴുതിയ പ്ലെക്കാര്‍ഡുകളുമായി ഗ്യാലറിയിലെത്താനാണ് പാക് ചാരസംഘടനയുടെ ലക്ഷ്യമെന്നാണ് ഇന്ത്യ ടൂഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

KASHMIR SEEK ATTENTION, KASHMIR IS BLEEDING,WE STAND WITH KASHMIR എന്നെല്ലാം എഴുതിയ പ്ലെക്കാര്‍ഡുകളാണ് ഗ്യാലറിയില്‍ ഉയര്‍ത്താന്‍ പാക് ചാരസംഘടന ലക്ഷ്യമിടുന്നത്. ലോക രാജ്യങ്ങളുടെ ശ്രദ്ധയിലേക്ക് കശ്മീര്‍ വിഷയം എത്തിക്കുകയാണ് ഇതിലൂടെ പാക്കിസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com