ഐസിസി ചാംപ്യന്‍സ് ട്രോഫി: ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന്; സുരക്ഷ ശക്തമാക്കി

ഐസിസി ചാംപ്യന്‍സ് ട്രോഫി: ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന്; സുരക്ഷ ശക്തമാക്കി

ബെര്‍മിംഗ്ഹാം: ക്രിക്കറ്റ് ലോകത്തെ ചിരവൈരികള്‍ ഇന്ന് നേര്‍ക്കുനേര്‍. ഐസിസി ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന്. ബെര്‍മിംഗ്ഹാമിലെ എഡ്ഗ്ഹാമില്‍ നടക്കുന്ന മത്സരം വൈകുന്നേരം മൂന്നു മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

കളത്തിന് പുറത്ത് ഇന്ത്യയും-പാക്കിസ്ഥാനും എന്ന വേര്‍തിരിവ് കളിയുടെ വീറും വാശിയും കൂട്ടും. പാക്കിസ്ഥാനാണ് തീവ്രവാദത്തിന്റെ കേന്ദ്രമെന്ന് പറയാതെ പറഞ്ഞ് ഇത് അവസാനിപ്പിച്ചാല്‍ മാത്രം ഇന്ത്യുയുമായി മത്സരം എന്ന് പറഞ്ഞ കേന്ദ്ര കായിക മന്ത്രിയുടെ പ്രസ്താവന പാക്കിസ്ഥാനികള്‍ക്ക് മുറിവേല്‍പ്പിച്ചിട്ടുണ്ട്.

കളത്തിനു പുറത്തുള്ള പിണക്കമെല്ലാം കളിയില്‍ തീര്‍ക്കാമെന്ന ഒരു സാധാരണ കാണിക്ക് ഇന്ത്യയുടെ കടും പിടുത്തം നിരാശയാണ് നല്‍കുന്നത്. എന്തായാലും, അന്താരാഷ്ട്ര വേദികളില്‍ ചാംപ്യന്‍സ് ട്രോഫി പോലുള്ള ടൂര്‍ണമെന്റുകളില്‍ ഇരു രാജ്യങ്ങളും നേര്‍ക്കു നേര്‍ വരുന്നത് മത്സരം ആവേശത്തിന്റെ കൊടുമുടി കയറ്റുമെന്നതില്‍ വിത്യാസമില്ല.

കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യപടിയാണ് ഇന്നത്തെ മത്സരം. പരിശീലകന്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യന്‍ ടീമിന് മുകളിലൊരു മൂടുപടമുണ്ട്. ബിസിസിഐയുടെയും സുനില്‍ ഗവാസ്‌ക്കറടക്കമുള്ള സീനയര്‍ താരങ്ങളുടെയും ചില ദുരൂഹതകളില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വരെ സംശയമുണ്ട്. 
എന്നാല്‍, കളത്തിലുള്ള മികവ് ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. ബാറ്റിംഗ് നിരയില്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, യുവരാജ്, ധോണി തുടങ്ങിയ പ്രഗ്ത്ഭരും ഷമി, ഭുവനേശ്വര്‍, അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്റിലുമുള്ളപ്പോള്‍ ലൈനപ്പില്‍ ടീം ഇന്ത്യ വളരെ മുന്നിലാണ്.

ശക്തമായ എന്നു പറയാന്‍ പറ്റില്ലെങ്കിലും മികച്ച ഒരു കൂട്ടം താരങ്ങളാണ് പാക്കിസ്ഥാന്റെ മുതല്‍ക്കൂട്ട്. ഇന്ത്യയുടെ താരശോഭയോ പണമോ ഒന്നുമില്ലെങ്കിലും ജയിക്കാനുറച്ചെത്തുന്ന പാക്കിസ്ഥാന് മുന്നില്‍ ഇന്ത്യയ്ക്ക് വിയര്‍ക്കേണ്ടി വരും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് അഹമ്മദ് നയിക്കുന്ന പാക്കിസ്ഥാനില്‍ ഷുഹൈബ് മാലിക്ക്, ഉമര്‍ അക്മല്‍, വഹാബ് റിയാസ് തുടങ്ങിയ പ്രതിഭകളാണ് മാറ്റുരയ്ക്കാനെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com