ഐവറി കോസ്റ്റിന്റെ  ചെയ്ക്ക് ടിയൊട്ടെ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

ഐവറി കോസ്റ്റിന്റെ  ചെയ്ക്ക് ടിയൊട്ടെ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

ബീജിംഗ്: ചൈനീസ് ക്ലബ്ബ് ബീജിംഗ് എന്റര്‍പ്രൈസസിന്റെ ഐവറി കോസ്റ്റ് താരം ചെയ്ക്ക് ടിയൊട്ടെ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുണൈറ്റഡിന്റെ മുന്‍ താരം കൂടിയ ടിയൊട്ടെ പരിശീലനത്തിനിടെ തളര്‍ന്നു വീഴുകയായിരുന്നു. ഒരു മണിക്കൂറോലം ബോധം നഷ്ടപ്പെട്ട താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ക്ലബ്ബ് അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് 30കാരനായ ടിയൊട്ടെ ന്യൂകാസിലില്‍ നിന്നും ചൈനീസ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ബീജിംഗ് എന്റര്‍പ്രൈസസിലെത്തുന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിക്കുന്ന ടിയൊട്ടെയുടെ മരണ വാര്‍ത്തയറിഞ്ഞ് നിരവധി പ്രമുഖ താരങ്ങളാണ് അനുശോചനമറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com