മഴ കളിച്ചിട്ടും ഇന്ത്യ ജയിച്ചു; പാകിസ്താനെ തോല്‍പ്പിച്ചത് 124 റണ്‍സിന് 

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് വിജയം
മഴ കളിച്ചിട്ടും ഇന്ത്യ ജയിച്ചു; പാകിസ്താനെ തോല്‍പ്പിച്ചത് 124 റണ്‍സിന് 

ബര്‍മിങ്ങാം: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് വിജയം. മൂന്നുതവണ മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 124 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 48 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തപ്പോള്‍ പാകിസ്താന്‍  33.4 ഓവറില്‍ 164 റണ്‍സിലൊതുങ്ങി.മഴമൂലം പാകിസ്താന്റെ വിജയലക്ഷ്യം 41 ഓവറില്‍ 289 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നതിനാല്‍ ഇന്ത്യന്‍ വിജയം 124ന്. യുവരാജ് സിംഗാണ് മാന്‍ ഓഫ് ദി മാച്ച്. രസംകൊല്ലിയായെത്തിയ മഴ മൂലം പാകിസ്താന്റെ വിജയലക്ഷ്യം രണ്ടു തവണയാണ് പുനര്‍നിശ്ചയിച്ചത്.

ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയാണ് ഉണ്ടായത്. മെല്ലെയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെുയും തുടക്കം.പിന്നെ കൂറ്റനടികളായിരുന്നു. ആദ്യ നാല് ബാറ്റ്‌സ്മാന്മാരും അര്‍ധസെഞ്ചുറി തികച്ചു. വെറും ഒന്‍പത് റണ്‍സ് അകലെവച്ചാണ് ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നഷ്ടമായത്.

രോഹിത് ശര്‍മ 119 പന്തില്‍ നിന്ന് 91 ഉം ശിഖര്‍ ധവാന്‍ 65 പന്തില്‍ നിന്ന് 68 ഉം ഒരിക്കല്‍ ഭാഗ്യത്തിന് ജീവന്‍ തിരിച്ചുകിട്ടിയ യുവരാജ് സിങ് 32 പന്തില്‍ 53 ഉം റണ്‍സെടുത്ത് പുറത്തായി. അവസാന നാലോവറില്‍ മാത്രം ഇന്ത്യ 72 റണ്‍സ് അടിച്ചെടുത്തു.അവസാനമിറങ്ങിയ ഹര്‍ദിക് പാണ്ഡ്യ ഇമാദ് വാസിം എറിഞ്ഞ അവസാന ഓവറില്‍ ആദ്യ മൂന്ന് പന്തും സിക്‌സ് പറത്തി. ഒരോവര്‍ മാത്രം ബാറ്റ് ചെയ്ത പാണ്ഡ്യ 20 റണ്‍സാണ് നേടിയത്. പാക് ബൗളര്‍മാരില്‍ ഏറ്റവും ദയനീയമായ പ്രകടനം വഹാബ് റിയാസിന്റേതായിരുന്നു. 8.4 ഓവര്‍ എറിഞ്ഞ വഹാബ് 10.03 എന്ന ശരാശരിയില്‍ മൊത്തം 87 റണ്‍സാണ് വിട്ടുകൊടുത്തത്. അര്‍ധസെഞ്ചുറി നേടിയ അസ്ഹര്‍ അലിയാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഹഫീസ് 33 റണ്‍സെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com