ഫ്രഞ്ച് ഓപ്പണ്‍: പുരഷ സിംഗിള്‍സ് സെമി ഫൈനല്‍ നാളെ; വനിതാ വിഭാഗത്തില്‍ ഇന്ന് സെമി; മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍

ഫ്രഞ്ച് ഓപ്പണ്‍: പുരഷ സിംഗിള്‍സ് സെമി ഫൈനല്‍ നാളെ; വനിതാ വിഭാഗത്തില്‍ ഇന്ന് സെമി; മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍

പാരിസ്:  ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സെമി ഫൈനലുകള്‍ നാളെ നടക്കും. ആദ്യ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെയും മൂന്നാം നമ്പര്‍ താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ലോക നാലാം നമ്പര്‍ താരം റാഫേല്‍ നദാലും ഓസ്‌ട്രേലിയയുടെ ഡൊമിനിക്ക് തീമിനെ നേരിടും.

മിക്‌സഡ് ഡബിള്‍സില്‍ കനേഡിയന്‍ താരം ഗബ്രിയേല ഡബ്രോസ്‌ക്കിയുമായി ചേര്‍ന്ന് ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ ഫൈനലില്‍ എത്തി. അന്ന ഗ്രൊനെഫെല്‍ഡ്-റോബര്‍ട്ട് ഫറ സഖ്യത്തെയാണ് ഫൈനലില്‍ ഇവര്‍ നേരിടുക.

വനിതാ സിംഗിള്‍സ് സെമി ഫൈനലുകള്‍ ഇന്ന് നടക്കും. ആദ്യ സെമിയില്‍ സിമോണ ഹാലെപ്പും     പ്ലിസ്‌ക്കോവയും തമ്മില്‍ ഏറ്റുമുട്ടും. ഒസ്റ്റാപെങ്കോ ബാസിന്‍സിക്കി പോരാട്ടമാണ് രണ്ടാം സെമി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com