ചാംപ്യന്‍സ് ട്രോഫി ഫൈനല്‍;  ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും

രോഹിത് ശര്‍മയുടെ സെഞ്ച്വുറിയുടെ മികവിലാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ അനായാസ വിജയം നേടിയത് - രോഹിത് ശര്‍മ 123 നേടിയപ്പോള്‍ കൊഹ് ലി 96 റണ്‍സ് നേടി -  111 പന്തിലായിരുന്നു രോഹിത് ശര്‍മയുടെ സെഞ്ചുറി
ചാംപ്യന്‍സ് ട്രോഫി ഫൈനല്‍;  ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും

ബര്‍മ്മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ ബദ്ധവൈരികളായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. രോഹിത് ശര്‍മയുടെ സെഞ്ച്വുറിയുടെ മികവിലാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ അനായാസ വിജയം നേടിയത്. രോഹിത് ശര്‍മ 123 നേടിയപ്പോള്‍ കൊഹ് ലി 96 റണ്‍സ് നേടി. 111 പന്തിലായിരുന്നു രോഹിത് ശര്‍മയുടെ സെഞ്ചുറി

ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 14.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സ് നേടി. 46 റണ്‍സെടുത്ത ധവാനെ മൊര്‍ത്താസയാണ് മടക്കിയത്. 

ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ്  264 റണ്‍സ് നേടിയത്. മുഷ്ഫിക്കര്‍ റഹ്മാന്‍(70), തമീം ഇഖ്ബാല്‍(61) എന്നിവരുടെ ബാറ്റിങ്ങാണ് ഭേദപ്പെട്ട സ്‌കോര്‍ മ്മാനിച്ചത്. ഭുവനേശ്വര്‍ കുമാര്‍, കേദാര്‍  ജാദവ്, ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 


ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കൊഹ്്‌ലിയുടെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ആദ്യ ഓവറില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ബംഗ്ലാദേശിനെ ഞെട്ടിച്ചു. നാലാം ഓവറില്‍ സാബിര്‍ റഹ്മാനെയും വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ ബംഗ്ലാദേശ് സമചിത്തതയോടെ ബാറ്റ് വീശാന്‍ തുടങ്ങി. മൂന്നാം വിക്കറ്റില്‍ സെഞ്ച്വുറി കൂട്ട്‌കെട്ട് ബംഗ്ലാദേശ് മുന്നേറുമ്പോള്‍ കോദാര്‍ ജാദ്വ് മുഷ്ഫിക്കറിനെ പുറത്താക്കി.

പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീണത് ബംഗ്ലാദേശിനെ 264ല്‍ ഒതുക്കാന്‍ ഇന്ത്യക്കായി. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com