ഇന്തോനേഷ്യ ഓപ്പണ്‍: എച്ച്എസ് പ്രണോയ് സെമിഫൈനലില്‍ പുറത്ത്

ഇന്തോനേഷ്യ ഓപ്പണ്‍: എച്ച്എസ് പ്രണോയ് സെമിഫൈനലില്‍ പുറത്ത്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം എച്ച്എസ് പ്രണോയ് സെമിഫൈനലില്‍ പുറത്ത്. വാശിയേറിയ പോരാട്ടത്തില്‍ ജപ്പാന്‍ താരം കസുമാസ സകായിയോടാണ് ഇന്ത്യന്‍ താരം തോറ്റത്. സ്‌കോര്‍-21-17, 26-28, 18-21.

ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ചെന്‍ ലോങിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചായിരുന്നു പ്രണോയ് സെമിയില്‍ ഇടം നേടിയിരുന്നത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്ന് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ജപ്പാന്‍ താരത്തിനു മുന്നില്‍ മലയാളികൂടിയായ പ്രണോയ്ക്ക് അടിതെറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com