ബെറ്റുണ്ടോ? ഇന്ത്യ ജയിച്ചാല്‍ നൂറിന് 147, പാക്കിസ്ഥാന്‍ ജയിച്ചാല്‍ നൂറിന് മുന്നൂറ് 

ബെറ്റുണ്ടോ? ഇന്ത്യ ജയിച്ചാല്‍ നൂറിന് 147, പാക്കിസ്ഥാന്‍ ജയിച്ചാല്‍ നൂറിന് മുന്നൂറ് 

ന്യൂഡെല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത് കായിക ലോകത്തിന് പുറത്തും ചൂടപ്പം തന്നെയാണ്. പ്രമുഖ ബെറ്റിംഗ് സൈറ്റുകളിലൊക്കെ ബെറ്റുകളുടെ പൊടി പൂരമാണ്. ഓള്‍ ഇന്ത്യ ഗെയിമിങ് ഫഡറേഷന്റെ കണക്കനുസരിച്ച്  2,000 കോടി രൂപയുടെ ബെറ്റിംഗ് ആണ് ഈ മത്സരത്തിന് മാത്രമായി നടക്കുന്നത്. 

കിടിലന്‍ ഫോമിലുള്ള ഇന്ത്യ തന്നെയാണ് ബുക്കീസിനടയില്‍ തിളങ്ങി നില്‍ക്കുന്നത്. കോഹ്ലിയുടെ ടീം ജയിക്കുമെന്ന് 100 രൂപയ്ക്ക് ബെറ്റു വെച്ചാല്‍ 147 രൂപയാണ് ജയിച്ചാല്‍ തിരികെ കിട്ടുക. ഇനി ചാംപ്യന്‍സ് ട്രോഫി ാക്കിസ്ഥാനെടുത്താല്‍ 100 രൂപ ബെറ്റുവെച്ചയാള്‍ക്ക് 300 രൂപയാണ് തിരികെ കിട്ടുക.

ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം ഈ വര്‍ഷം ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ ബെറ്റിംഗ് നടന്നിട്ടുണ്ടെന്നാണ് ഓള്‍ ഇന്ത്യ ഗെയിമിങ് ഫഡറേഷന്‍ സിഇഒ റോളണ്ട് ലാന്‍ഡേഴ്‌സ് പറയുന്നത്. ഇത്തവണ കളിക്കളത്തിനും പുറത്തും അകത്തും വൈരികളായ രണ്ട് ടീമുകള്‍ ഒരു കലാശപ്പോരിന് നേര്‍ക്കു നേര്‍വരുമ്പോള്‍ ബെറ്റിംഗ് കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജയത്തിലും തോല്‍വിയിലും മാത്രമല്ല ബെറ്റിംഗ് എന്നത് മറ്റൊരു കാര്യം. അതായത്, പത്ത് ഓവറില്‍ ഇത്ര റണ്‍സ്, പത്ത് ഓവറില്‍ ഇത്ര വിക്കറ്റ് എന്നിവയിലും ബെറ്റിംഗ് നടക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com