റൊണാള്‍ഡോയ്‌ക്കെതിരേ ആരോപണമുന്നയിക്കുന്നവര്‍ക്ക് ഫെഡററെ തൊടുന്നില്ല: സെപ് ബ്ലാറ്റര്‍

റൊണാള്‍ഡോയ്‌ക്കെതിരേ ആരോപണമുന്നയിക്കുന്നവര്‍ക്ക് ഫെഡററെ തൊടുന്നില്ല: സെപ് ബ്ലാറ്റര്‍

ജനീവ: ഫുട്‌ബോളില്‍ സംശയ സംസ്‌ക്കാരം ഉടലെടുക്കുന്നത് കളിക്കു തന്നെ ദോഷകരമെന്ന് ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നികുതി വെട്ടിപ്പ് ആരോപണവുമായി സ്പാനിഷ് ടാക്‌സ് അധികൃതര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ബ്ലാറ്റര്‍ പുതിയ പ്രസ്താവന നടത്തിയത്.

ആര്‍ടിഎസ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലാറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കായിക മേഖലയിലെ മറ്റു കളികളെ അപേക്ഷിച്ച് ഫുട്‌ബോള്‍ എപ്പോഴും സംശയത്തിന്റെ നിഴലിലായതാണ് റൊണാള്‍ഡോയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണം. ലോകത്ത് ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന കായിക താരങ്ങളില്‍ ഒരാളായ റോജര്‍ ഫെഡററെ ഇക്കാര്യം പറഞ്ഞ് ആരെങ്കിലും സംശയിക്കുമെന്ന് തോന്നുന്നില്ല. ഫെഡററെ തൊടാന്‍ സാധിക്കില്ല.-ബ്ലാറ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഫിഫയുടെ ഫണ്ടുമായി ബന്ധപ്പെട്ട് പ്രശ്‌നത്തില്‍ ആറു വര്‍ഷത്തേക്ക് ഫുട്‌ബോളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലാറ്റര്‍ക്ക് വിലക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com