ലണ്ടന്‍: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖാന്റെ ക്രിക്കറ്റ് പ്രേമം ഭൂഖണ്ഡം കടക്കുന്നു. ക്രിക്കറ്റ് സൗത്താഫ്രിക്ക നടത്തുന്ന ട്വന്റി20 ഗ്ലോബല്‍ ലീഗില്‍ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കിയാണ് കിംഗ് ഖാന്‍ തന്റെ ക്രിക്കറ്റ് പ്രേമം അരക്കിട്ടുറപ്പിച്ചത്. എട്ട് ടീമുകളുള്ള ലീഗില്‍ ഷാരുഖിന് പുറമെ ഇന്ത്യയിള്ള ജിഎംആര്‍ ഗ്രൂപ്പും ഒരു ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമയായ ഷാരുഖ് കേപ്ടൗണ്‍ കേന്ദ്രീകരിച്ചുള്ള ടീമിനെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ജെപി ഡുമിനിയാണ് ഈ ടീമിന്റെ മാര്‍ക്വീ പ്ലെയര്‍. അതേസമയം, ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിന്റെ ഉടമസ്ഥരായ ജിഎംആര്‍ ജോഹന്നാസ് ബര്‍ഗ് കേന്ദ്രീകരിച്ചു നടത്തുന്ന ടീമിനെയാണ് സ്വന്തമാക്കിരിക്കുന്നത്.
ടീമുകളെ സ്വന്തമാക്കാനുള്ള 150ഓളം അപേക്ഷകാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഫ്രാഞ്ചൈസി നല്‍കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ