പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവുന്നതു ശ്രമിച്ചിരുന്നെന്ന് ബിസിസിഐ; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് പുതിയ കോച്ചിനെ നിയമിക്കും

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവുന്നതു ശ്രമിച്ചിരുന്നെന്ന് ബിസിസിഐ; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് പുതിയ കോച്ചിനെ നിയമിക്കും

ന്യൂഡെല്‍ഹി:  ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് ബിസിസിഐ. അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പായി ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ കണ്ടെത്തുമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

വിരാട് കോഹ്ലിയുമായുള്ള പോര് രൂക്ഷമായതിനെ തുടര്‍ന്ന് കുംബ്ലെ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. വീരേന്ദര്‍ സേവാഗ് ഉള്‍പ്പടെയുള്ളവരില്‍ നിന്ന് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ പരിശീലകര്‍ക്ക് ബിസിസിഐ വീണ്ടും അപേക്ഷ ക്ഷണിച്ചു.

ക്യാപ്റ്റനും കോച്ചിനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് രമ്യതയിലെത്തിക്കാന്‍ ഇരുവരുമായും ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ സ്ഥാനം വിടാനുള്ള തീരുമാനത്തില്‍ കുംബ്ലെ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും ബിസിസിഐ. പുതിയ കോച്ചിന് 2019ല്‍ നടക്കുന്ന ലോകക്കപ്പ് വരെയാകും കാലാവധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com