കോഹ്ലിക്ക് ബിസിസിഐ മൂക്കുകയറിടുന്നു; ഇന്ത്യന്‍ ക്രിക്കറ്റില്‍ കലാപം അവസാനിക്കുന്നില്ല

കോഹ്ലിക്ക് ബിസിസിഐ മൂക്കുകയറിടുന്നു; ഇന്ത്യന്‍ ക്രിക്കറ്റില്‍ കലാപം അവസാനിക്കുന്നില്ല

ന്യൂഡെല്‍ഹി: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോടേറ്റ പരാജയത്തോടെ തുടങ്ങിയ ഇന്ത്യന്‍ ടീമിനകത്തെ കലാപം  പുതിയ തലത്തിലേക്ക്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ ബിസിസിഐ കരുക്കള്‍ നീക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അനില്‍ കുംബ്ലെയെ പരിശീലക സ്ഥാനത്തു നിന്നും മാറ്റുന്നതിന് ബിസിസിഐക്കും ക്രിക്കറ്റ് ഉപദേശക സമിതിക്കും മുമ്പില്‍ കടുത്ത നിലപാടെടുത്ത കോഹ്ലിയുടെ തൊപ്പി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെ തെറിക്കുമെന്നാണ് സൂചന.

ക്യാപ്റ്റനും കോച്ചും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവതു ശ്രമിച്ചിരുന്നെങ്കിലും കോഹ്ലിയുടെ പിടിവാശി കാരണമാണ് കുംബ്ലെ രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നുകില്‍ കുംബ്ലെ അല്ലെങ്കില്‍ താന്‍ എന്ന നിലപാടായിരുന്നു കോഹ്ലി ബിസിസിഐ പ്രതിനിധികളോടും ക്രിക്കറ്റ് ഉപദേശക സമിതിയോടും കാണിച്ചത്. ഇത്തരത്തിലുള്ള നിലപാട്, ബിസിസിഐയുടെ അധികാരത്തെ തന്നെ  ചോദ്യം ചെയ്യുന്നതാണെന്ന് ക്രിക്കറ്റ് സമിതി മനസിലാക്കിയിരുന്നു. 

കളിക്കാരന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങിയതോടെ സുപ്രീം കോടതി വിധിയെ തന്നെ ചോദ്യം ചെയ്യാന്‍ പാങ്ങുണ്ടായിരുന്ന ബിസിസിഐക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് ഇത് കനത്ത തിരിച്ചടിയാകുമെന്ന നിരീക്ഷണങ്ങളുമുണ്ടായിരുന്നു. ഇതാണ്, കോഹ്ലിക്കു മൂക്കുകയറിടാന്‍ ബിസിസിഐ ഒരുങ്ങുന്നത്.

അതേസമയം, വിരാട് കോഹ്ലിയെ മുന്‍നിര്‍ത്തി ബിസിസിഐയുടെ കളിയാണ് കുംബ്ലെയുടെ രാജിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുപ്രീം കോടതി നിയമിച്ച പുതിയ ക്രിക്കറ്റ് ഭരണ നിര്‍വഹണ സമിതിയുമായി കുംബ്ലെ കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നതും ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കില്ല എന്ന ബിസിസിഐ നിലപാടിനെതിരേ രംഗത്തുവന്നതും ക്രിക്കറ്റ് സമിതിക്ക് കുംബ്ലെയോടുള്ള താല്‍പ്പര്യം കുറച്ചിരുന്നു. ഇക്കാരണങ്ങളെല്ലാം നിലനില്‍ക്കെ കോഹ്ലിയോടുള്ള പിണക്കം കൂടിയായപ്പോള്‍ കുംബ്ലെയെ പുറത്താക്കുമെന്നായിരുന്നു കരുതിയിരുന്നത്.

എന്നാല്‍, കുംബ്ലെയ്‌ക്കെതിരേ നിലപാടെടുത്ത കോഹ്ലി ബിസിസിഐയെ വരെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചുവെന്ന സൂചനയാണ് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്കു നേരെ വാളുയരാന്‍ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com