നാണമുണ്ടോ കോഹ്ലീ എന്ന് ആരാധകര്‍; കുംബ്ലെയെ സ്വാഗതം ചെയ്ത ട്വീറ്റ് കോഹ്ലി ഡിലീറ്റ് ചെയ്തു

നാണമുണ്ടോ കോഹ്ലീ എന്ന് ആരാധകര്‍; കുംബ്ലെയെ സ്വാഗതം ചെയ്ത ട്വീറ്റ് കോഹ്ലി ഡിലീറ്റ് ചെയ്തു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ സമയത്ത് അനില്‍ കുംബ്ലെയെ സ്വാഗതം ചെയ്ത് പോസ്റ്റ് ചെയ്ത ട്വീറ്റ് വിരാട് കോഹ്ലി ഡിലീറ്റ് ചെയ്തു. കുബ്ലെയെ പരിശീലക സ്ഥാനത്തു നിന്നും രാജിവെപ്പിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ശേഷമാണ് കോഹ്ലി ട്വീറ്റ് ഡിലീറ്റ് ചെയ്തത്. 

കഴിഞ്ഞ വര്‍ഷം കുംബ്ലെയെ സ്വാഗതം ചെയ്ത് കോഹ്ലി
പോസ്റ്റ് ചെയ്ത ട്വീറ്റ്

കുംബ്ലെ സാറിന് സ്വാഗതം. നമ്മളോടു കൂടെയുള്ള അവസരത്തില്‍ പ്രതീക്ഷയോടെ കാണുന്നു. അങ്ങയുടെ കൂടെ ഇന്ത്യന്‍ ക്രിക്കറ്റിന് പലതു ചെയ്യാനുണ്ടെന്നതായിരുന്നു കോഹ്ലി കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നത്.

പോസ്റ്റ് നീക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ കോഹ്ലിക്കെതിരേ പൊങ്കാലയാണ്. നാണമുണ്ടോ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കുംബ്ലെ പോലൊരു ഇതിഹാസ താരത്തെ രാജിവെപ്പിച്ചതില്‍ തന്നെ ആരാധകര്‍ കോഹ്ലിക്കെതിരേ തിരിഞ്ഞിട്ടുണ്ട്. കോഹ്ലിയെ മാറ്റി ധോണിയെ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com