കോഹ്‌ലി ഒരു കാര്യവുമില്ലാതെ ആക്രമിക്കപ്പെടുന്നു; പിന്തുണയുമായി അനുരാഗ് താക്കൂര്‍

കുംബ്ലെയും കോഹ്‌ലിയുമായുള്ള തര്‍ക്കത്തെക്കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിനു നല്ലതെന്ന് അനുരാഗ് താക്കൂര്‍
കോഹ്‌ലി ഒരു കാര്യവുമില്ലാതെ ആക്രമിക്കപ്പെടുന്നു; പിന്തുണയുമായി അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരു കാരണവുമില്ലാതെ ആക്രമിക്കപ്പെടുകയാണെന്ന് ബിസിസിഐ മുന്‍ പ്രസിഡന്റ് അനുരാഗ് താക്കൂര്‍. കുംബ്ലെയും കോഹ്‌ലിയുമായുള്ള തര്‍ക്കത്തെക്കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിനു നല്ലതെന്ന് അനുരാഗ് താക്കൂര്‍ അഭിപ്രായപ്പെട്ടു.

കുംബ്ലെയ്ക്ക് പരിശീലക സ്ഥാനത്ത് ഒരു വര്‍ഷത്തെ കരാറാണ് ഉണ്ടായിരുന്നത്. ഇത്തരത്തില്‍ കരാര്‍ നല്‍കിയപ്പോള്‍ ഒരാളും എതിര്‍പ്പുയര്‍ത്തിയില്ല. ഇപ്പോള്‍ കാലാവധി പൂര്‍ത്തിയായി കുംബ്ലെ സ്ഥാനമൊഴിയുമ്പോള്‍ കാരണമൊന്നുമില്ലാതെ കോഹ്‌ലി ആക്രമിക്കപ്പെടുകയാണ്. അടുത്ത പത്തു വര്‍ഷം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ പ്രാപ്തിയുള്ള കളിക്കാരനാണ് കോഹ്‌ലി. ക്രിക്കറ്റില്‍ ഒരു കളിക്കാരനെതിരെ ഇത്തരത്തില്‍ ആക്രമണമുണ്ടാവുന്നത് ഇത് ആദ്യമല്ല. മുമ്പും ക്യാപ്റ്റന്‍മാരും മുന്‍ ക്യാപറ്റന്‍മാരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിനു നല്ലതെന്ന് അനുരാഗ് താക്കൂര്‍ അഭിപ്രയാപ്പെട്ടു.

മുമ്പ് ക്രിക്കറ്റ് ബോര്‍ഡിന് ഇത്തരം സാഹചര്യങ്ങളെ കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നു. ആദ്യ ഏഴോ എട്ടോ മാസം കുംബ്ലെയും കോഹ്‌ലിയും തമ്മിലുള്ള തര്‍ക്കത്തെക്കുറിക്കുള്ള ഒരു ചര്‍ച്ചയും നടന്നിരുന്നില്ല. ഇപ്പോള്‍ ഇതെങ്ങനെയുണ്ടായെന്ന് വിശദീകരിക്കാനുള്ള ബാധ്യത ബിസിസിഐ നേതൃത്വത്തിന് ഉണ്ടെന്ന് താക്കൂര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com