പോര്‍ച്ചുഗല്‍ തോറ്റു പുറത്തായെങ്കിലും റൊണാള്‍ഡോ സന്തുഷ്ടനാണ്; കാരണമുണ്ട്

ഇരട്ടക്കുട്ടികളുടെ അഛന്‍-ചിലിക്കെതിരേയുള്ള മത്സരത്തില്‍ റൊണാള്‍ഡോ.
ഇരട്ടക്കുട്ടികളുടെ അഛന്‍-ചിലിക്കെതിരേയുള്ള മത്സരത്തില്‍ റൊണാള്‍ഡോ.

കസാന്‍: കോണ്‍ഫഡറേഷന്‍ കപ്പ് സെമിയില്‍ ചിലിയോട് പെനാല്‍റ്റിയില്‍ തോറ്റു പുറത്തായത് നന്നായി എന്ന അഭിപ്രായമാകും റൊണാള്‍ഡോയ്ക്ക്. തോല്‍വിയില്‍ ടീമിന്റെ ക്യാപ്റ്റന് സന്തോഷമോ എന്ന് ചോദിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞോട്ടെ. റൊണാള്‍ഡോ വീണ്ടും അഛനായി. ഇരട്ടക്കുട്ടികളുടെ അഛന്‍. അഛനായതോടെ മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തിനൊന്നും താരം നില്‍ക്കുന്നില്ല. കിട്ടുന്ന വിമാനം പിടിച്ച് നേരെ പോര്‍ച്ചുഗലിലേക്ക്.

കോണ്‍ഫഡറേഷന്‍ കപ്പെടുത്തിരുന്നെങ്കില്‍ ബാലണ്‍ഡിയോറിനു റൊണാള്‍ഡോയുടെ സാധ്യത വര്‍ധിപ്പിച്ചിരുന്നു.
കോണ്‍ഫഡറേഷന്‍ കപ്പെടുത്തിരുന്നെങ്കില്‍ ബാലണ്‍ഡിയോറിനു റൊണാള്‍ഡോയുടെ സാധ്യത വര്‍ധിപ്പിച്ചിരുന്നു.

കോണ്‍ഫഡറേഷന്‍ കപ്പ് സെമിക്ക് മുമ്പ് തന്നെ താരത്തിനോട് അഛനായ കാര്യം പറഞ്ഞിരുന്നു. ജയിച്ചിരുന്നെങ്കില്‍ ഇരട്ടക്കുട്ടികളുടെ അഛന് ഒന്നു കൂടി സന്തോഷമായേനെ. വാടക ഗര്‍ഭപാത്രത്തിലൂടെ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണുണ്ടായിരിക്കുന്നതെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കൂട്ടുകാരി ജോര്‍ജിന റോഡ്രീഗസും മകന്‍ ക്രിസ്റ്റിയാനോ ജൂനിയറും
ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കൂട്ടുകാരി ജോര്‍ജിന റോഡ്രീഗസും മകന്‍ ക്രിസ്റ്റിയാനോ ജൂനിയറും

റൊണാള്‍ഡോയുടെ കൂട്ടുകാരി ജോര്‍ജിന റോഡ്രീഗസ് അഞ്ചുമാസം ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ക്രിസ്റ്റി ഇരട്ടക്കുട്ടികളുടെ അഛനായത്.     റോഡ്രീഗസിനു മുമ്പുള്ള ബന്ധത്തില്‍ റൊണാള്‍ഡോയ്ക്കു ഏഴു വയസുകാരനായ ഒരു മകനുണ്ട്. ഇരട്ടക്കുട്ടികളില്‍ ആണ്‍കുട്ടിക്ക് മാറ്റിയോ എന്നും പെണ്‍കുട്ടിക്കു ഇവാ എന്നുമാണ് താരം പേരിട്ടിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ച പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അസോസിയേഷന് താരം ഫെയ്‌സ്ബുക്കിലൂടെ നന്ദിയറിയിച്ചു.


പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കോണ്‍ഫഡറേഷന്‍ കപ്പ് സെമിയില്‍ പോര്‍ച്ചുഗല്‍ പുറത്തായത്. റിക്കാര്‍ഡോ ക്വറെസ്മ, ജാവോ മോട്ടീഞ്ഞോ, നാനി എന്നിവരുടെ കിക്കുകള്‍ ചിലി കീപ്പര്‍ ക്ലൗഡിയോ ബ്രാവോ വിഫലമാക്കിയപ്പോള്‍ ചിലിക്കുവേണ്ടി സൂപ്പര്‍ താരങ്ങളായ സാഞ്ചസ്, വിദാല്‍ എന്നിവരെക്കൂടാതെ ചാള്‍സ് അരാന്‍ഗ്വിസുമാണ് പന്ത് വലയിലാക്കി.

പോര്‍ച്ചുഗലിന്റെ മൂന്ന് പെനാല്‍റ്റികളും തടുത്ത ചിലിയുടെ കീപ്പര്‍ ക്ലൗഡിയോ ബ്രാവോയാണ് സെമിയിലെ ഹീറോ.
പോര്‍ച്ചുഗലിന്റെ മൂന്ന് പെനാല്‍റ്റികളും തടുത്ത ചിലിയുടെ കീപ്പര്‍ ക്ലൗഡിയോ ബ്രാവോയാണ് സെമിയിലെ ഹീറോ.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ മെക്‌സിക്കോ ജര്‍മനിയെ നേരിടും. ഇതില്‍ തോല്‍ക്കുന്നവരുമായാണ് പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com