ഇനി ഇന്ത്യന്‍ ടീമിനൊപ്പം ഓപ്പോ

ഇനി ഇന്ത്യന്‍ ടീമിനൊപ്പം ഓപ്പോ

ഓപ്പോ മൊബൈല്‍ കമ്പനിയാണ് ഇനി ഇന്ത്യന്‍ ജെഴ്‌സിയുടെ സ്‌പോണ്‍സര്‍മാരാകുക. ബിസിസിഐയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍മാരായി. ഓപ്പോ മൊബൈല്‍ കമ്പനിയാണ് ഇനി ഇന്ത്യന്‍ ജെഴ്‌സിയുടെ സ്‌പോണ്‍സര്‍മാരാകുക. ബിസിസിഐയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏപ്രില്‍ 2017 മുതലാണ് ഓപ്പോയുടെ പുതിയ കരാര്‍ പ്രാബല്യത്തില്‍ വരിക. 
അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.

ഇന്ത്യന്‍ ജഴ്‌സിയുടെ സ്‌പോണ്‍സര്‍ഷിപ്പ് പുതുക്കുന്നില്ലെന്ന് സ്റ്റാര്‍ ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തത കാരണമാണ് സ്റ്റാര്‍ ഇന്ത്യ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍മാറ്റത്തിന് കാരണമായത്. സ്റ്റാര്‍ ഇന്ത്യയും ബിസിസിഐയും തമ്മിലുള്ള കരാര്‍ ഇപ്പോള്‍ നടക്കുന്ന ഇന്ത്യഓസീസ് പര്യടനത്തോടെ അവസാനിക്കും.  2013ലാണ് സ്റ്റാര്‍ ഇന്ത്യ ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരായി രംഗത്തെത്തിയത്. 2004ലാണ് ഓപ്പോ ഇന്ത്യന്‍ മൊബൈല്‍ രംഗത്തേക്ക് കടന്നുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com