അനില്‍ കുംബ്ലെ ടീം ഡയറക്ടറായേക്കും  പകരം കോച്ചായെത്തിയേക്കുക രാഹുല്‍ ദ്രാവിഡ്

അനില്‍ കുംബ്ലെ ടീം ഡയറക്ടറായേക്കും  പകരം കോച്ചായെത്തിയേക്കുക രാഹുല്‍ ദ്രാവിഡ്

ചെന്നൈ:  ഓസ്‌ട്രേലിയയുമായുള്ള സീരീസിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ അനില്‍ കുംബ്ലെയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കും. ടീമിന്റെ ഡയറക്ടര്‍ ചുമതലയാണ് കുംബ്ലെയെ കാത്തിരിക്കുന്നത്. ഏപ്രില്‍ 14 മുതലാണ് ഡയറക്ടറായി കുംബ്ലെ ചുമതലയേല്‍ക്കുക.

ബെംഗളൂരുവില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന് ശേഷം കോടതി ഉത്തരവില്‍ രൂപീകരിച്ച താല്‍ക്കാലിക ഭരണ സമിതിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. ബിസിസിഐയുടെ കീഴിലുള്ള എല്ലാ ടീമുകളെയും ഒരാള്‍ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള നടപടികളാണ് ഭരണ സമതി കൈകൊള്ളുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബിസിസിഐ) ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സമാനമായുള്ള അധികാര രീതിയിലാക്കുകയാണ് ഭരണസമതി ലക്ഷ്യമിടുന്നത്.
ഡയറക്ടര്‍ ചുമതല വഹിക്കാനുള്ള സമിതയുടെ നിര്‍ദേശത്തില്‍ തീരുമാനമെടുക്കാനുള്ള സമയം കുംബ്ലെയ്ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ ടീമുകളെ കൈകാര്യം ചെയ്യുന്ന എംവി ശ്രീധര്‍ ഈ സ്ഥാനത്ത് തന്നെ തുടരുമോ എന്ന കാര്യം വ്യക്തമല്ല.
അതേസമയം, നിലവിലെ ഇന്ത്യ എ ടീമിനെ പരിശീലിപ്പിക്കുന്ന രാഹുല്‍ ദ്രാവിഡ് കുംബ്ലെ ഒഴിയുന്ന സ്ഥാനത്തേക്ക് വന്നേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com