ധോണി വിരമിക്കുന്നില്ല; 2019 ലോകക്കപ്പിന് ശേഷവും കളി തുടരും

ധോണി വിരമിക്കുന്നില്ല; 2019 ലോകക്കപ്പിന് ശേഷവും കളി തുടരും

ന്യൂഡല്‍ഹി: വിരമിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. 2019 ലോകക്കിപ്പിന് ശേഷവും കളി തുടരുമെന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരിലൊരാളായ ധോണി വ്യക്തമാക്കി.

നിലവിലുള്ള ശാരീരിക്ഷമത വെച്ച് ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ സാധിക്കും. ഇംഗ്ലണ്ടില്‍ നടക്കുന്ന അടുത്ത ലോകകപ്പിന് ശേഷവും കളിക്കാനുള്ള ശേഷി തനിക്കുണ്ടെന്നാണ് ധോണി ഡല്‍ഹിയില്‍ വ്യക്തമാക്കിയത്. 2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ധോണിയുടെ ഭാവി തീരുമാനമാകുമെന്ന് അദ്ദേഹത്തിന്റെ ആദ്യ പരിശീലകരില്‍ ഒരാളായ കേശവ് ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കളിനിര്‍ത്താനുള്ള തീരുമാനങ്ങളൊന്നുമെടുക്കാനുള്ള സമയമായിട്ടില്ലെന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ ധോണി വ്യക്തമാക്കിയത്.
എന്നാല്‍ ലോകക്കപ്പില്‍ കളിക്കാന്‍ പറ്റുമോ എന്നകാര്യത്തില്‍ സംശയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com