ബാഴ്‌സ മോര്‍ ദാന്‍ എ ക്ലബ്ബ് തന്നെ; വിമാനപകടം തിരിച്ചടി നല്‍കിയ ഷാപ്പകോണ്‍സിന് സാമ്പത്തിക സഹായം നല്‍കിയത് ബാഴ്‌സ് മാത്രം

ബാഴ്‌സ മോര്‍ ദാന്‍ എ ക്ലബ്ബ് തന്നെ; വിമാനപകടം തിരിച്ചടി നല്‍കിയ ഷാപ്പകോണ്‍സിന് സാമ്പത്തിക സഹായം നല്‍കിയത് ബാഴ്‌സ് മാത്രം

കഴിഞ്ഞ നവംബറിലുണ്ടായ വിമാനപകടത്തില്‍ കളിക്കാരെയും സ്റ്റാഫിനെയുമുള്‍പ്പടെയുള്ളവരെ നഷ്ടപ്പെട്ട ബ്രസീലിയന്‍ ക്ലബ്ബ് ഷാപ്പെകോണ്‍സിന് സാമ്പത്തിക സഹായം നല്‍കിയ ഏക ക്ലബ്ബ് ബാഴ്‌സലോണയാണെന്ന് ഷാപ്പെകോണ്‍സ് പ്രസിഡന്റ് പ്ലീനിയോ ഡേവിഡ് ഡേ നെസ് ഫിനോ. 

അത്‌ലറ്റിക്കോ നാസിയോണലുമായുള്ള മത്സരത്തിന് കൊളംബിയയിലേക്ക് കളിക്കാരടക്കമുള്ളവരുമായുള്ള യാത്രയിലാണ് വിമാനം തകര്‍ന്നത്.

മൊത്തം 71 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ക്ലബ്ബിന് നഷ്ടമായത് 19 താരങ്ങളെയായിരുന്നു.

സാമ്പത്തിക സഹായത്തിന് പുറമെ ഷാപ്പെകോണ്‍സിന് കൂടുതല്‍ പണം കണ്ടെത്തുന്നതിനായി അടുത്ത സമ്മറില്‍ ജോണ്‍ കാംപര്‍ ട്രോഫി മത്സരത്തിന് കാംപ്‌ന്യൂവിലേക്ക് ഷാപ്പെയെ ബാഴ്‌സലോണ ക്ഷണിച്ചിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് വന്‍കിട ക്ലബ്ബുകള്‍ പല ഓഫറുകളും നല്‍കിയിരുന്നെങ്കിലും ബാഴ്‌സ മാത്രമാണ് സാമ്പത്തിക സഹായം നല്‍കിയതെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. 

അപകടത്തെ തുടര്‍ന്ന് ആദ്യം ആശ്വസിപ്പിക്കാനെത്തിയതും ബാഴ്‌സയാണ്. 216,000 യൂറോയാണ് ക്ലബ്ബിന് വേണ്ടി ബാഴ്‌സ നല്‍കിയത്.

ദക്ഷിണ ബ്രസീലിലുള്ള ചെറുകിട ക്ലബ്ബായ ഷാപ്പെകോണ്‍സിന് വേണ്ടി തങ്ങളുടെ കളിക്കാരെ ലോണിന് നല്‍കാന്‍ ബ്രസീല്‍ സീരി എയിലുള്ള ക്ലബ്ബുകള്‍ തീരുമാനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com