ഏഷ്യ കപ്പ് യോഗ്യത; സുനില്‍ ഛേത്രിയുടെ ഗോളില്‍ ഇന്ത്യയ്ക്ക് ജയം; മ്യാന്‍മറിനോട് ജയം 64 വര്‍ഷത്തിനു ശേഷം

ഏഷ്യ കപ്പ് യോഗ്യത; സുനില്‍ ഛേത്രിയുടെ ഗോളില്‍ ഇന്ത്യയ്ക്ക് ജയം; മ്യാന്‍മറിനോട് ജയം 64 വര്‍ഷത്തിനു ശേഷം

യംഗോന്‍: 2019 ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എ മത്സരത്തില്‍ മ്യാന്‍മറിനെ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. കളി പൂര്‍ത്തിയാകാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സുനില്‍ ഛേത്രി നേടിയ ഗോളാണ് ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ വിലയേറിയ മൂന്ന് പോയിന്റ് നേടിക്കൊടുത്തത്. 

തുവാന്ന വൈടിസി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കംബോഡിയയുമായുള്ള സൗഹൃദ മത്സരത്തിനിറങ്ങിയ ടീമില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീമിനെ പരിശീലകന്‍ സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്‍ വിന്യസിച്ചത്. മലയാളി താരം അനസ് എടത്തൊടികയ്ക്ക് ആദ്യ പതിനൊന്നില്‍ ഇടം ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com