ഹര്‍മന്‍പ്രീത് കൗറിനും ചേതേശ്വര്‍ പൂജാരയ്ക്കും അര്‍ജുന അവാര്‍ഡ് ശുപാര്‍ശ നല്‍കി ബിസിസിഐ

ഹര്‍മന്‍പ്രീത് കൗറിനും ചേതേശ്വര്‍ പൂജാരയ്ക്കും അര്‍ജുന അവാര്‍ഡ് ശുപാര്‍ശ നല്‍കി ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറിനും കഴിഞ്ഞ ടെസ്റ്റ് സീസണില്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയ്ക്കും ബിസിസിഐ അര്‍ജുന അവാര്‍ഡ് ശുപാര്‍ശ നല്‍കി.

കഴിഞ്ഞ സീസണില്‍ ഇരു താരങ്ങളും നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അവാര്‍ഡിന് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച നാമനിര്‍ദേശം കായിക മന്ത്രാലയത്തിന് നല്‍കി. 

1316 റണ്‍സാണ് ഈ സീസണില്‍ പൂജാര നേടിയത്. ഒരു ടെസ്റ്റ് സീസണില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. 30 കാരനായ പൂജാര 48 ടെസ്റ്റുകളില്‍നിന്നായി 3798 റണ്‍സ് നേടിയിട്ടുണ്ട്. 11 ടെസ്റ്റ് സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും പൂജാരയ്ക്കുണ്ട്.

ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നിര്‍ണായക താരമാണ് കൗര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ട്വന്റി20യിലേയും ഏഷ്യ കപ്പിലേയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മന്‍പ്രീതിനെ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്. അതേസമയം, രാജീവ്ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിനായി ബിസിസിഐ ആരെയും നാമനിര്‍ദേശം നല്‍കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com