ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; കിരീട നേട്ടത്തിലേക്ക് ചെല്‍സിക്ക് വേണ്ടത് ഒരു ജയം മാത്രം

വെള്ളിയാഴ്ച വെസ്റ്റ്‌ബ്രോമിനെ നേരിടുന്ന ചെല്‍സിക്ക് വിജയിക്കാനായാല്‍ മൂന്ന് സീസണിനിടയില്‍ ബ്ലൂസിന്റെ രണ്ടാം ഇപിഎല്‍ നേട്ടമാകുമത്. 
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; കിരീട നേട്ടത്തിലേക്ക് ചെല്‍സിക്ക് വേണ്ടത് ഒരു ജയം മാത്രം

ചെല്‍സി:  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള ചെല്‍സിയുടെ ദൂരം ഒരു ജയം മാത്രം അകലെ. കഴിഞ്ഞ ദിവസം മിഡില്‍സ്‌ബ്രോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി കിരീടത്തോട് കൂടുതല്‍ അടുത്തത്.

വെള്ളിയാഴ്ച വെസ്റ്റ്‌ബ്രോമിനെ നേരിടുന്ന ചെല്‍സിക്ക് വിജയിക്കാനായാല്‍ മൂന്ന് സീസണിനിടയില്‍ ബ്ലൂസിന്റെ രണ്ടാം ഇപിഎല്‍ നേട്ടമാകുമത്. 

ഡിയാഗോ കോസ്റ്റ, മാര്‍ക്കോസ് അലോണ്‍സോ, നിമഞ്ജ മാറ്റിച്ച് എന്നിവര്‍ നേടിയ ഗോളുകളാണ് മിഡില്‍സ്‌ബ്രോയെ തകര്‍ക്കാന്‍ ചെല്‍സിക്ക് സഹായകമായത്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമുമായുള്ള പോയിന്റ് വ്യത്യാസം ഏഴാക്കി ഉയര്‍ത്താനും ടീമിന് സാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com