ധോനിയുടെ ശമ്പള വിവരങ്ങള്‍ പുറത്തുവിട്ട് ലളിത് മോദി; വര്‍ഷം നൂറിലധികം കോടി നേടുന്ന ധോനിക്കെന്തിന് ഈ ജോലി ?

വര്‍ഷം 100 കോടിയിലധികം വരുമാനമുള്ള ധോനിക്ക് എന്തിനാണ് ഈ ജോലിയെന്നും, ഇങ്ങനെയൊരു ജോലി നല്‍കിയതിന്റെ പിന്നിലെ ലക്ഷ്യമെന്തെന്നും ലളിത് മോദി ചോദിക്കുന്നു
ധോനിയുടെ ശമ്പള വിവരങ്ങള്‍ പുറത്തുവിട്ട് ലളിത് മോദി; വര്‍ഷം നൂറിലധികം കോടി നേടുന്ന ധോനിക്കെന്തിന് ഈ ജോലി ?

സാമ്പത്തിക തിരിമറിയുടെ പേരില്‍ വിദേശ രാജ്യത്ത് അഭയം പ്രാപിച്ചിരിക്കുകയാണെങ്കിലും ഇന്ത്യയിലുള്ളവര്‍ നടത്തുന്ന സാമ്പത്തിക തിരിമറികളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായാണ് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്തെത്തിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ ധോനിയെയാണ് ഇത്തവണ ലളിത് മോദി ലക്ഷ്യം വെച്ചിരിക്കുന്നത്. 

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ഉടമകളായിരുന്ന ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് പോസ്റ്റില്‍ ധോനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ വിവരങ്ങളാണ് ലളിത് മോദി ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍.ശ്രീനവാസന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്ത്യ സിമന്റ്‌സ്. വൈസ് പ്രസിഡന്റ് പോസ്റ്റിലേക്കായി ധോനിക്ക് കമ്പനി നല്‍കിയ ഓഫര്‍ ലെറ്ററും ലളിത് മോദി ട്വിറ്റ് ചെയ്തിട്ടുണ്ട്.

വര്‍ഷം 100 കോടിയിലധികം വരുമാനമുള്ള ധോനിക്ക് എന്തിനാണ് ഈ ജോലിയെന്നും, ഇങ്ങനെയൊരു ജോലി നല്‍കിയതിന്റെ പിന്നിലെ ലക്ഷ്യമെന്തെന്നും ലളിത് മോദി ചോദിക്കുന്നു. ഓഫര്‍ ലെറ്ററില്‍ പറയുന്നത് പ്രകാരം മാസം 43000 രൂപയാണ് ധോനിക്ക് കമ്പനി നല്‍കുന്ന അടിസ്ഥാന ശബളം. ഡിയറന്‍സ് അലവന്‍സായി 21970 രൂപയും, 20000 രൂപ പ്രത്യേക ശമ്പളമായും നല്‍കുന്നു.2012ലാണ് ധോനിയെ കമ്പനിയുടെ വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) ആയി നിയമിക്കുന്നത്.

ചെന്നൈയില്‍ താമസിക്കുമ്പോള്‍ 20400 രൂപയാണ് ധോനിക്ക് എച്ച്ആര്‍എ ആയി അനുവദിച്ചിരിക്കുന്നത്. ചെന്നൈയിലുള്ളപ്പോള്‍ സ്‌പെഷ്യല്‍ എച്ച്ആര്‍എ ആയി 8400 രൂപയും, ചെന്നെയ്ക്ക് പുറത്തുള്ളപ്പോള്‍ എച്ച്ആര്‍എ ആയി 8000 രൂപയും ലഭിക്കും. 

ഒരു മാസം ധോനിക്ക് ലഭിക്കുന്ന സ്‌പെഷ്യല്‍ അലവന്‍സാകട്ടെ 60000 രൂപയും. ന്യൂസ്‌പേപ്പര്‍ എന്നീ മറ്റ് ചെലവുകള്‍ക്കായി 175 രൂപയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com