തന്നെ കബളിപ്പിച്ച് ഗോളടിച്ച കൈലിയന്‍ എംബാപ്പെയോട് ബഫണ്‍ എന്താണ് ചെയ്തത്?

 
തന്നെ കബളിപ്പിച്ച് ഗോളടിച്ച കൈലിയന്‍ എംബാപ്പെയോട് ബഫണ്‍ എന്താണ് ചെയ്തത്?

ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നെങ്കില്‍ യുവന്റസ് ക്യാപ്റ്റന്‍ ജിയാണ്‍ലുഗി ബഫണ്‍ സന്തുഷ്ടനല്ല. രണ്ടാം പാദ സെമിയില്‍ തന്റെ പോസ്റ്റില്‍ പന്തെത്തിയത് ബഫണ് അത്ര പിടിച്ചിട്ടില്ല. ചാംപ്യന്‍സ് ലീഗില്‍ 690 മിനുട്ടുകളോളം ഗോളൊന്നും വഴങ്ങാത്ത ഇതിഹാസ താരത്തിന്റെ പോസ്റ്റില്‍ ഒരു തന്റെ മകനാകാന്‍ പോലും പ്രായമില്ലാത്ത ഒരു ചെക്കന്‍ പന്തെത്തിച്ചിരിക്കുന്നു.

കഴിഞ്ഞ ഏഴ് മത്സരത്തിനിടയില്‍ ആദ്യമായാണ് ഓള്‍ഡ് ലേഡിയുടെ വലയില്‍ പന്തെത്തുന്നത്. മൊണോക്കോയ്ക്ക് വേണ്ടി 69മത് മിനുട്ടില്‍ എംബാപ്പെ പന്തെച്ചത്തതോടെ കേള്‍വി കേട്ട യുവന്റസ് പ്രതിരോധത്തിന് അേെതാരു ചെറിയ പേരുദോശം സൃഷ്ടിച്ചു.

എന്നാല്‍, ക്ലാസ് എന്നാല്‍ ക്ലാസ് തന്നെ. തന്റെ പോസ്റ്റില്‍ പന്തെത്തിച്ച് ചാംപ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന ഖ്യാദിനേടിയ എംബാപ്പെയോട് 21 വര്‍ഷം സീനിയര്‍ ആയ ബഫണ്‍ ദേഷ്യപ്പെടുന്നതിന് പകരം അഭിനന്ദാര്‍ഹമായ രീതിയില്‍ കൈകാര്യം ചെയ്യുകയാണ് ചെയ്തത്.

ബഫണ്‍ എംബാപ്പയെ കെട്ടിപ്പിടിച്ചു നെറുകയില്‍ ഒരു ചുംബനവും കൊടുത്താണ് താരത്തിന് അഭിന്ദനം നല്‍കിയത്. ഫുട്‌ബോള്‍ ലോകത്തെ വണ്ടര്‍കിഡ് എന്നറിയപ്പെടുന്ന ഫ്രഞ്ച് താരമാണ് മൊണോക്കോയുടെ എംബാപ്പെ. ഒന്നാം പാദത്തിന് ശേഷം ബഫണും എംബാപ്പെയും പരസ്പരം ജെഴ്‌സി കൈമാറിയിരുന്നു. എന്റെ ചെറുപ്പത്തില്‍ എനിക്ക് ജെഴ്‌സി തരാന്‍ ആരും തയാറാകാത്തത് എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു.

മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങിയ കളിക്കാരുടെ തലത്തിലേക്കെത്താനുള്ള ശേഷി എംബാപ്പെയ്ക്കുണ്ടെന്നാണ് ബഫണിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com