ജുലൈ ഏഴിന് ക്രിസ്റ്റ്യാനാ ഉണ്ടാവുമോ മുംബൈയില്‍? 

ഇന്ത്യ സന്ദര്‍ശിക്കാനുള്ള താത്പര്യം കഴിഞ്ഞയാഴ്ച ക്രിസ്റ്റ്യാനാ പ്രകടിപ്പിച്ചിരുന്നു
ജുലൈ ഏഴിന് ക്രിസ്റ്റ്യാനാ ഉണ്ടാവുമോ മുംബൈയില്‍? 


ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരില്‍ ആവേശം വിതറാന്‍ ഫിഫ അണ്ടര്‍ 17 ഫുട്‌ബോളിന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനാ റൊണാള്‍ഡോ ഉണ്ടാവുമോ? അതിനുള്ള ശ്രമത്തിലാണെന്നാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ തലപ്പത്തുള്ളവര്‍ പറയുന്നത്.

ജൂലൈ ഏഴിന് മുംബൈയില്‍ നടക്കുന്ന നറുക്കെടുപ്പിന് ക്രിസ്റ്റ്യാനോയെ എത്തിക്കാന് ശ്രമം. ഇതിനായി ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ പോര്‍ച്ചുഗീസ് താരത്തെ ബന്ധപ്പെട്ടു കഴിഞ്ഞു. ജൂലൈ ഏഴിന് ക്രിസ്റ്റ്യാനോ മുംബൈയില്‍ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. സ്പാനിഷ് താരം കാര്‍ലോസ് പയോള്‍ ചടങ്ങിനെത്തുമന്ന് നേരത്തെ തന്നെ ഉറപ്പായിട്ടുണ്ട്. ക്രിസ്റ്റ്യാനോ കൂടി എത്തിയാല്‍ മുംബൈയില ചടങ്ങ് അവിസ്മരണീയമാക്കാമെന്നാണ് എഐഎഫ്എഫിന്റെ കണക്കുകൂട്ടല്‍.

ഇന്ത്യ സന്ദര്‍ശിക്കാനുള്ള താത്പര്യം കഴിഞ്ഞയാഴ്ച ക്രിസ്റ്റിയാനോ പ്രകടിപ്പിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി ആരാധകര്‍ ആയ വേളയില്‍ നടത്തിയ ലൈവില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് ക്രിസ്റ്റ്യാനോ ഇന്ത്യയോടുള്ള താത്പര്യം വെളിവാക്കിയത്. എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്താന്‍ ഇഷ്ടം എന്നായിരുന്നു ക്രിസറ്റിയാനോയുടെ പ്രതികരണം.

ജൂണ്‍ നാലിന് യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കഴിയുന്നതോടെ ക്ലബ് മത്സരങ്ങളുടെ ഈ സീസണ് അന്ത്യമാവുകയാണ്.ജൂണ്‍ പതിനേഴിന് തുടങ്ങുന്ന കോണ്‍ഫെഡറേഷന്‍ കപ്പാണ് അടുത്ത മത്സരം. അതു ജൂലൈ രണ്ടിനു തീരും. ഏഴിന് ക്രിസ്റ്റ്യാനോയ്ക്കു മത്സരങ്ങളോ മറ്റു പരിപാടികളോ ഇല്ലെന്നാണ് എഐഎഫ്എഫിനു ലഭിച്ച വിവരം. മുംബൈയില്‍ ക്രിസ്റ്റ്യാനോ ഉണ്ടാവുമെന്ന് അവര്‍ പറയുന്നതിന്റെ പിന്നിലുള്ളതും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍നിന്നു ലഭിച്ച ഈ ഉറപ്പാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com