പേടിച്ച്, പേടിച്ച് റിയല്‍ മാഡ്രിഡ് 

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ അടുത്ത മാസം മൂന്ന് കാര്‍ഡിഫില്‍ വെച്ച് യുവന്റസിനെ നേരിടാനൊരുങ്ങുന്ന റിയലിന് ലാലീഗ നേട്ടം കൂടുതല്‍ ആത്മവിശ്വാസം നല്‍കും
പേടിച്ച്, പേടിച്ച് റിയല്‍ മാഡ്രിഡ് 

മാഡ്രിഡ്: സെല്‍റ്റാ വീഗോയെ നേരിടുമ്പോള്‍ റിയല്‍ മാഡ്രിഡിന് പേടി അവരെ തന്നെയാണ്. ചെറിയ ടീമാണ്. പറഞ്ഞിട്ടു കാര്യമില്ല. കാര്യങ്ങള്‍ കൈവിട്ടാല്‍ നാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ലാലീഗ എന്ന സ്വപ്‌നം ചിറകരിഞ്ഞു പോകും. സമ്മര്‍ദ്ദമാണ് ടീമിന് താങ്ങാന്‍ പറ്റാത്തത്. ചെറിയ ടീമുകളോട് സമ്മര്‍ദ്ദത്തില്‍ കളിക്കുമ്പോള്‍ ലോസ് ബ്ലാങ്കോസിന് തോല്‍വിയാണ് അധികവും. അവര്‍ അന്നു പന്തു തട്ടുന്നത് അതുവരെ പന്ത് കാണാത്ത രീതിയില്‍ വരെയാകും.

സിനദീന്‍ സിദാന്‍ കപ്പിത്താനായി എത്തിയ ശേഷം ഇതിനൊരു മാറ്റം വന്നിട്ടുണ്ട്. അതു തന്നെയാണ് ഇന്ന് സെല്‍റ്റാ വീഗോയ്‌ക്കെതിരേ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന റിയല്‍ മാഡ്രിഡിന്റെ പ്രതീക്ഷയും. പോയിന്റ് ടേബിളില്‍ ഒപ്പത്തിനൊപ്പമാണ് ബദ്ധവൈരികളായ ബാഴ്‌സലോണയ്‌ക്കൊപ്പം. ഒരു കളിയുടെ ആനുകൂല്യമുള്ളതാണ് ഇന്ന്. അതില്‍ ജയിച്ചാല്‍ റിയലിന് ബാഴ്‌സയേക്കാള്‍ മൂന്ന് പോയിന്റ് ലീഡാകും. രണ്ട് ടീമുകള്‍ക്കും പിന്നെയുള്ളത് ഒരു മത്സരം മാത്രമാണ്. അതില്‍ റിയലിന് ഒരു സമനില മാത്രം മതി ചാംപ്യന്‍മാരാകാന്‍.

36 കളികളില്‍ നിന്ന് 44 പോയിന്റുമായി പട്ടികയില്‍ 13മതാണ് സെല്‍റ്റാ വീഗോ. ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ 37 കളികളില്‍ നിന്ന് 87 പോയിന്റുമായി ബാഴ്‌സ പട്ടികയില്‍ ഒന്നാമതും 36 കളികളില്‍ നിന്ന് 87 പോയിന്റുമായി റിയല്‍ രണ്ടാമതുമാണ്. 21നാണ് ഇരു ടീമുകളുടെയും അവസാന മത്സരങ്ങള്‍. അന്ന് റിയലിന് മലാഗയും ബാഴ്‌സയ്ക്ക് ഐബറുമാണ് എതിരാളികള്‍.

ഇന്ന് ജയിക്കാനായാല്‍ റിയലിന് കാര്യങ്ങള്‍ ഏറെക്കുറെ ഉറപ്പിക്കാനാകും. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ അടുത്ത മാസം മൂന്ന് കാര്‍ഡിഫില്‍ വെച്ച് യുവന്റസിനെ നേരിടാനൊരുങ്ങുന്ന റിയലിന് ലാലീഗ നേട്ടം കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com