ഐപിഎല്‍ ഫൈനലില്‍ മഹാരാഷ്ട്ര ഡെര്‍ബി; മത്സരം ഇന്ന്‌ ഹൈദരാബാദില്‍

ഐപിഎല്‍ ഫൈനലില്‍ മഹാരാഷ്ട്ര ഡെര്‍ബി; മത്സരം ഇന്ന്‌ ഹൈദരാബാദില്‍

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഫൈനലില്‍ ഇന്ന്‌
 മുംബൈ ഇന്ത്യന്‍സ് പൂനെ സൂപ്പര്‍ ജയന്റ്‌സുമായി ഏറ്റുമുട്ടും. ഹൈദരാബാദിലാണ്‌ പത്താം ഐപിഎല്‍ പതിപ്പിന്റെ കലാശപ്പോരാട്ടം അല്ലെങ്കില്‍ ഗ്രാന്‍ഡ് ഫിനാലെ.

മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് ടീമുകള്‍ തമ്മില്‍ ഫൈനലില്‍ കൊമ്പു കോര്‍ക്കുമ്പോള്‍ രണ്ട് നഗരങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്നതിലുപരി സൂപ്പര്‍താരങ്ങളുടെ കൂടി മാറ്റുരക്കലാകും. 

ഈ സീസണില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ മൂന്ന് തവണ വന്നപ്പോഴും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നയിക്കുന്ന പൂനെയ്‌ക്കൊപ്പമായിരുന്നു മൂന്നിലും ജയം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന മുംബൈ ഇന്ത്യന്‍സിനെ ഒന്നാം ക്വാളിഫയറില്‍ തോല്‍പ്പിച്ചതും ഇതില്‍പ്പെടും. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ അപേക്ഷിച്ച് മൂന്നാം ഐപിഎല്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ആലോചിക്കുന്നില്ല. റോഹിത്ത് ശര്‍മ കപ്പുയര്‍ത്തിയാല്‍ അത് പൂനെയോടുള്ള മധുരപ്രതികാരം കൂടിയാകും മുംബൈ ഇന്ത്യന്‍സിന്.

രണ്ട് തവണ കപ്പെടുത്തിട്ടുണ്ടെങ്കിലും രണ്ട് തവണ ഫൈനലില്‍ അടിപതറിയ ചരിത്രവും മുംബൈക്കുണ്ട്. റോഹിത് ശര്‍മ, കിറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ഭജന്‍ സിംഗ്, അംബാട്ടി റായിഡു എന്നീ താരങ്ങള്‍ മുംബൈയുടെ രണ്ട് കപ്പ് നേട്ടത്തിലും ടീമിനൊപ്പമുണ്ടായിരുന്നു. അതേയമയം, പൂനെ താരം മഹേന്ദ്ര സിംഗ് ധോണിക്കാകട്ടെ ഇത് ഏഴാം ഐപിഎല്‍ ഫൈനലാണ്.

മുംബൈ ഇന്ത്യന്‍സിന്റെ ബലം എന്നു പറയുന്നത് അവരുടെ സ്‌ക്വാഡാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റുകളോ, റണ്‍സോ ഒന്നും നേടിയിട്ടില്ലെങ്കിലും മുംബൈയുടെ ടീം മികവിലും ഒന്നിനു പകരം അതിലും മികച്ച മറ്റൊരാള്‍ എന്നനിലിയാണ് ടീം ബാലന്‍സ്.

അതേസമയം, പൂനെയാകട്ടെ ഇതേരീതിയില്‍ കളിക്കുന്ന ടീമാണ്. ഇന്ത്യന്‍ ടീം മുന്‍ക്യാപ്റ്റന്‍ ധോണിയുടെ ഐപിഎല്‍ ഫൈനല്‍ പരിചയസമ്പത്ത് സ്മിത്ത് മുതലാക്കിയാല്‍ കപ്പ് പൂനെയിലെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com