ശ്രീശാന്തിന്റെ വിലക്ക്; ബിസിസിഐ അധ്യക്ഷന്‍ വിനോദ് റായിക്ക് ഹെക്കോടതി നോട്ടീസ്

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് ബിസിസിഐ എന്‍ഒസി നിഷേധിക്കുകകയായിരുന്നു
ശ്രീശാന്തിന്റെ വിലക്ക്; ബിസിസിഐ അധ്യക്ഷന്‍ വിനോദ് റായിക്ക് ഹെക്കോടതി നോട്ടീസ്

 കൊച്ചി: ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിസിസിഐ ഇടക്കാല ഭരണസിമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് ഹൈക്കോടതി നോട്ടീസ്. സ്‌കോട്ട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയക്കണമെന്ന് കോടതി നോട്ടീസിലൂടെ നിര്‍ദേശം നല്‍കി.

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് ബിസിസിഐ എന്‍ഒസി നിഷേധിക്കുകകയായിരുന്നു.ലീഗില്‍ ഗ്രെന്റോത്ത് ക്ലബ്ബിന് വേണ്ടി കളിക്കാന്‍ അനുമതി നല്‍കണമെന്നാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. ഡല്‍ഹി പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ടാക്കിയതെന്നും പോലീസിന്റെ വാദങ്ങള്‍ തള്ളി കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ സാധിക്കില്ലെന്ന മുന്‍ഭരണസമിതിയുടെ തീരുമാനം ബി.സി.സി.ഐ നേരത്തെ ഹെക്കോടതിയെ അറിയിച്ചിരുന്നു. വിലക്ക് നീക്കണമെന്ന ശ്രീശാ ശ്രീശാന്തിന്റെ ആവശ്യം തള്ളി താരത്തിന് കത്ത് അയച്ചിരുന്നതായും ബിസിസിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 മേയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com