നാലാമതും യൂറോപ്പിലെ ഗോളടി രാജാവായി കിംഗ് ലിയോ

നാലാമതും യൂറോപ്പിലെ ഗോളടി രാജാവായി കിംഗ് ലിയോ

ഈ സീസണില്‍ യൂറോപ്യന്‍ ലീഗുകളിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതി ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. നാലാം തവണയാണ് മെസ്സി ഈ നേട്ടത്തിന് അര്‍ഹനാകുന്നത്. ബാഴ്‌സലോണയ്ക്കായി ഈ സീസണില്‍ മെസ്സി 37 ഗോളുകളാണ് അടിച്ചു കൂട്ടിയത്.

പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിംഗ് ലിസ്ബനുവേണ്ടി 34 ഗോളുകള്‍ നേടിയ ഹോളണ്ട് താരം ബാസ് ടോസ്റ്റ് ആണ് ഗോള്‍ പട്ടികയില്‍ യൂറോപ്പിലെ രണ്ടാം താരം. 31 ഗോളുകളുമായി ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഔബാമിയാംഗ് പട്ടികയില്‍ മൂന്നാമതെത്തി. ജന്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് നാലാം സ്ഥാനത്ത്. 30 ഗോളുകളാണ് ലെവന്‍ഡോസ്‌കിയുടെ സമ്പാദ്യം. 

2009-10 സീസണില്‍ 30ഉം 2011-12ല്‍ 50ഉം, 2012-13ല്‍ 46ഉം ഗോളുകള്‍ നേടിയാണ് മെസ്സി യൂറോപ്യന്‍ സ്വര്‍ണ പാദുകം കരസ്ഥമാക്കുന്നത്. സ്പാനിഷ് ലീഗില്‍ റിയല്‍ മാഡ്രഡിന് പിന്നല്‍ രണ്ടാം സ്ഥാനത്തായി ലീഗ് സീസണ്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സലോണയ്ക്ക് കോപ്പ ഡെല്‍റേ ഫൈനല്‍ ആണ് ഈ സീസണില്‍ ഇനി അവശേഷിക്കുന്ന മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com