നികുതിവെട്ടിപ്പ്; മെസ്സിക്ക് 21 മാസത്തെ തടവു ശിക്ഷ; സ്‌പെയിന്‍ സുപ്രീം കോടതി ശിക്ഷ ശരിവെച്ചു

നികുതിവെട്ടിപ്പ്; മെസ്സിക്ക് 21 മാസത്തെ തടവു ശിക്ഷ; സ്‌പെയിന്‍ സുപ്രീം കോടതി ശിക്ഷ ശരിവെച്ചു

ബാഴ്‌സലോണ:  അര്‍ജന്റീന, ബാഴ്‌സലോണ ഇതിഹാസ താരം ലയണല്‍ മെസ്സിക്ക് 21 മാസത്തെ തടവു ശിക്ഷ. 2007 മുതല്‍ രണ്ട് വര്‍ഷം നികുതി വെട്ടിച്ചതിനാണ് ശിക്ഷ. തടവ് ശിക്ഷയ്‌ക്കൊപ്പം 22 ദശലക്ഷം ഡോളര്‍ പിഴയായി നല്‍കുകയും വേണം. അതേസമയം, സ്‌പെയിനിലെ നിയമം അനുസരിച്ച് നികുതിവെട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷയായതിനാല്‍ മെസ്സിയും പിതാവും ജയിലില്‍ കിടക്കേണ്ടി വരില്ല. മെസ്സിയുടെ പേരിലുള്ള ആദ്യകേസായതിനാലും ജയില്‍ ശിക്ഷ ഒഴിവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെയിന്‍ സുപ്രീംകോടതിയാണ് ഫുട്‌ബോള്‍ ലോകത്തെയും പരസ്യ ലോകത്തെയും ഏറെ ആശങ്കലിയാക്കുന്ന വിധി ശരിവെച്ചത്. 

2007നും 2009നുമിടക്ക് 41 ലക്ഷം യൂറോയുടെ നികുതിവെട്ടിപ്പ് നടത്തി എന്നാണ് കേസ്. ഉറുഗ്വായിലും ബെലീസിലും കള്ളപ്പണം നിക്ഷേപിച്ചെന്നും കണ്ടെത്തിയിരുന്നു. നികുതി വെട്ടിക്കാനായിട്ടാണ് ഈ നിക്ഷേപം നടത്തിയത്. തെറ്റായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചെന്നമാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്. കേസില്‍ കുടുങ്ങിയതിനു ശേഷം അമ്പത് ലക്ഷം യൂറോ മെസ്സി നികുതിയായി പിന്നീട് അടച്ചിരുന്നു.

പിതാവിനെയും അഭിഭാഷകനെയും വിശ്വസിച്ച് രേഖകളില്‍ ഒപ്പിട്ടതാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു അന്ന് മെസ്സി വിചാരണയില്‍ കോടതിയില്‍ പറഞ്ഞത്. ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചിരുന്നില്ല. പിന്നീട്, മെസ്സി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സ്പാനിഷ് ട്രഷറിയില്‍ ആറ് മില്ല്യന്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ബാഴ്‌സലോണ കോടതി കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com