അവര്‍ക്കുള്ള കൊമ്പ് തനിക്കുമുണ്ട്; ധോണിക്കെതിരേ ആഞ്ഞടിച്ച് ഭാജി; ഗൂഗ്ലി സെലക്ടര്‍മാര്‍ക്കെതിരേ

അവര്‍ക്കുള്ള കൊമ്പ് തനിക്കുമുണ്ട്; ധോണിക്കെതിരേ ആഞ്ഞടിച്ച് ഭാജി; ഗൂഗ്ലി സെലക്ടര്‍മാര്‍ക്കെതിരേ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ടര്‍മാര്‍ക്കെതിരേ ആഞ്ഞടിച്ച് വൈറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയും സ്പിന്നര്‍ ആര്‍ അശ്വിനെയും ഉള്‍പ്പെടുത്തിയതിനെതിരേയാണ് ഇന്ത്യയിലെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഭാജി രംഗത്തെത്തിയിരിക്കുന്നത്.

സെലക്ടര്‍മാര്‍ക്കിടയില്‍ ധോണിക്കും അശ്വിനും ലഭിക്കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നാണ് ഹര്‍ഭജന്‍ ആരോപിക്കുന്നത്. രണ്ട് ലോകക്കപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച അനുഭവസമ്പത്തുള്ള തനിക്ക് ഇവര്‍ക്ക് ലഭിക്കുന്ന പരിഗണന ലഭിക്കുന്നില്ല. എന്ത് കണ്ടിട്ടാണ് സെലക്ടര്‍മാര്‍ ഈ രണ്ട് താരങ്ങളെയും ടീമിലുള്‍പ്പെടുത്തിയതെന്ന് മനസിലാകുന്നില്ല. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ധോണിയുടെ ബാറ്റിംഗ് എല്ലാവരും കണ്ടതാണ്. അശ്വിനാകട്ടെ ഒരു മത്സരം പോലും ഐപിഎല്ലില്‍ കളിച്ചിട്ടില്ല. എന്നാല്‍, ഇവര്‍ക്ക് രണ്ടു പേര്‍ക്കും ടീമില്‍ സ്ഥാനവും ലഭിച്ചു. ഹര്‍ഭജന്‍ ആരോപിക്കുന്നു.

ധോണിയും അശ്വിനും ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി സംഭവാന നല്‍കിയവരാണ്. പക്ഷേ, അവരുടെ ഇപ്പോഴത്തെ ഫോമാണ് നോക്കേണ്ടത്.  ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ചിട്ടും ഗൗതം ഗംഭീറിനെ ടീമിലെടുക്കാത്ത സെലക്ടര്‍മാരുടെ നടപടിയോടും യോജിക്കാനാവില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ധോണി ഫോമിലല്ലെങ്കിലും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കുശാഗ്രബുദ്ധിയുമെല്ലാം ടീമിനു ഗുണം ചെയ്യുമെന്നാണ് ടീം പ്രഖ്യാപന വേളയില്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞത്. ധോണിക്കു നല്‍കിയ ആനുകൂല്യം തനിക്ക് നിഷേധിക്കപ്പെട്ടതിന്റെ കാരണം അറിയില്ല. 19 വര്‍ഷമായി താന്‍ ഇന്ത്യക്കായി കളിക്കുന്നു. ജയവും തോല്‍വിയുമെല്ലാം കണ്ടു.-ഭാജിയുടെ കലിപ്പ് തീരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com