എഫ്എ കപ്പ് ഫൈനല്‍ ഇന്ന്‌; ആഴ്‌സണിലിന് ആശ്വാസ കിരീടം വേണം; ചെല്‍സിക്ക് പേരുറപ്പിക്കണം

എഫ്എ കപ്പ് ഫൈനല്‍ ഇന്ന്‌; ആഴ്‌സണിലിന് ആശ്വാസ കിരീടം വേണം; ചെല്‍സിക്ക് പേരുറപ്പിക്കണം

ലണ്ടന്‍: എഫ്എ കപ്പ് കലാശപ്പോരാട്ടം ഇന്ന്‌. പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സി 21 വര്‍ഷത്തിനിടെ ആദ്യമായിചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായ ആഴ്‌സണലിനെ നേരിടും. സെമി ഫൈനലില്‍ ചെല്‍സി പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടന്‍ഹാമിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കു തുരത്തിയാണ് ഫൈനലിനെത്തിയത്. അതേസമയം, ലീഗ് ടേബിളില്‍ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ഫൈനലിന് ടിക്കറ്റെടുത്തത്.

ഫുട്‌ബോള്‍ ചരിത്രത്തിലെ പഴക്കമേറിയ ടൂര്‍ണമെന്റുകളില്‍ ഒന്നായ എഫ്എ കപ്പിന്റെ കലാശപ്പോരാട്ടം ആഴ്‌സല്‍ പരിശീലകന്‍ ആഴ്‌സന്‍ വെംഗറുടെ അവസാന മത്സരമായേക്കും. ലീഗില്‍ അഞ്ചാം സ്ഥാനത്തായ ആഴ്‌സണലിന് ഈ സീസണില്‍ കാര്യമായ നേട്ടമുണ്ടാക്കാനാകാത്തത് ആരാധകരെയും മാനേജ്‌മെന്റിനെയും ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈനലിന് ശേഷം തന്റെ ഭാവി തീരുമാനിക്കുമെന്ന് വെംഗര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫൈനല്‍ കൂടി കൈവിട്ടാല്‍ പരിശീലക കുപ്പായം വെംഗര്‍ക്ക് നഷ്ടമാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

അതേസമയം, ചെല്‍സിയിലെത്തിയ ആദ്യ സീസണില്‍ തന്നെ ടീമിനെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാക്കിയ അന്റോണിയോ കോന്റെയാണ് ചെല്‍സിയുടെ മുതല്‍ക്കൂട്ട്. ഒപ്പം, എഡിന്‍ ഹസാര്‍ഡ്, കോണ്ടെ, വില്ല്യന്‍, ഡിയാഗോ കോസ്റ്റ തുടങ്ങിയ താരങ്ങള്‍ നീലപ്പടയുടെ ശക്തി വര്‍ധിപ്പിക്കുന്നു. 

ആഴ്‌സണല്‍ നിരയില്‍ സാഞ്ചസ്, ഓസില്‍, ചെംബര്‍ലിന്‍, സാക്ക, വെല്‍ബാക്ക്, വാല്‍ക്കോട്ട് എന്നീ താരങ്ങള്‍ ടീമിനെ ജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ്. നാളെ രാത്രി പത്തിനാണ് മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com