ബൗളിംഗും ബാറ്റിംഗും തകര്‍ത്തു; ബംഗ്ലാദേശിനെ തുരത്തി; ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീ സുസജ്ജം

ബൗളിംഗും ബാറ്റിംഗും തകര്‍ത്തു; ബംഗ്ലാദേശിനെ തുരത്തി; ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീ സുസജ്ജം

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒരു കരുണയും കാണിച്ചില്ല. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 324 എന്ന സ്‌കോര്‍ ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിംഗ് നിരയ്ക്ക് ഇതിന്റെ നാലയലത്ത് എത്താന്‍ സാധിച്ചില്ല. 240 റണ്‍സിന്റെ ജയമാണ് ഇന്ത്യ സന്നാഹ മത്സരത്തില്‍ നേടിയത്.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തികിന്റെയും ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍ എത്തിയത്. ദിനേശ് കാര്‍ത്തിക് 94 റണ്‍സെടുത്ത് റിട്ടയര്‍ ചെയ്തപ്പോള്‍ ഹര്‍ദീക് പാണ്ഡ്യ പുറത്താകാതെ 80 റണ്‍സടിച്ചു. 

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലാദേശിന്റെ മൂന്ന് പേരര്‍ക്കാണ് രണ്ടക്കം കാണാനായത്. 24 റണ്‍സെടുത്ത മെഹ്ദി ഹസനാണ് അവരുടെ ടോപ് സ്‌കോറര്‍. സുന്‍സാമുല്‍ ഇസ്ലാം 18ഉം മുഷ്ഫിക്കര്‍ റഹീം 13ഉം റണ്‍സെടുത്തു. എട്ട് പേര്‍ രണ്ടക്കം കാണാതെ പുറത്തായി.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ചേര്‍ന്ന് ആറ് പേരെ പുറത്താക്കി. അശ്വിന്‍, ജഡേജ, പാണ്ഡ്യ, ഭുമ്ര എന്നിവര്‍ ചേര്‍ന്ന് ബാക്കി വന്ന നാല് വിക്കറ്റുകള്‍ പങ്കിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com