പറഞ്ഞുവിട്ടതല്ല, ഞാന്‍ നിര്‍ത്തിയതാണ്: നെഹ്‌റ

സെലക്ഷന്‍ കമ്മിറ്റി ഇതേകുറിച്ച് തന്നോട് ഒന്നും ചര്‍ച്ചചെയ്തിട്ടില്ലെന്ന് നെഹറ പറഞ്ഞു.
പറഞ്ഞുവിട്ടതല്ല, ഞാന്‍ നിര്‍ത്തിയതാണ്: നെഹ്‌റ

ന്യൂസിലന്‍ഡ് പരമ്പര വരെ മാത്രമേ ആശിഷ് നെഹറയെ പരിഗണിക്കുന്നുള്ളു എന്ന് താരത്തെ അറിയച്ചതായുള്ള സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദിന്റെ പ്രഖ്യാപനം നിഷേധിച്ച് നെഹറ. സെലക്ഷന്‍ കമ്മിറ്റി ഇതേക്കുറിച്ച് തന്നോട് ഒന്നും ചര്‍ച്ചചെയ്തിട്ടില്ലെന്ന് നെഹറ പറഞ്ഞു. റാഞ്ചിയിലെത്തിയപ്പോള്‍ വിരമിക്കാനുള്ള തന്റെ തീരുമാനം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ അറിയിക്കുകയായിരുന്നെന്നും നെഹ്‌റ പറഞ്ഞു.

'സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളി അവസാനിപ്പിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെ വിരമിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്തുകൊണ്ട് വിരമിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുമ്പോഴല്ല വിരമിക്കേണ്ടത്. മറിച്ച് നിങ്ങള്‍ വിരമിക്കുന്ന കാര്യം പറയുമ്പോള്‍ എന്തിനു വിരമിക്കുന്നുവെന്ന് ആളുകള്‍ ചോദിക്കണം. അതാണ് കളി മതിയാക്കാനുള്ള കൃത്യമായ സമയവും', വിരമിക്കല്‍ അറിയിച്ചുകൊണ്ടുള്ള നെഹ്‌റയുടെ വാക്കുകള്‍.

താനൊരു ഫെയര്‍വെല്‍ ഗെയിം ആവശ്യപ്പെട്ടിട്ടില്ലെന്നും അവസാന കളി ഡല്‍ഹിയിലായത് ഭാഗ്യമായി കാണുന്നെന്നും നെഹ്‌റ പറഞ്ഞു. കഴിഞ്ഞ 8-9 വര്‍ഷമായുള്ള കഠിനാധ്വാനത്തിന് ദൈവം പ്രതിഫലം തന്നതായിരിക്കാം, നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

വിരാടും കോച്ച് രവി ശാസ്ത്രിയും ടീം മാനേജ്‌മെന്റിന്റെ ഭാഗമാണ്. അവരോടാണ് ഞാന്‍ സംസാരിച്ചത്. സെലക്ടര്‍മാരുമായി ഈ കാര്യത്തില്‍ സംസാരമൊന്നും ഉണ്ടായിട്ടില്ല. നെഹ്‌റ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com