'ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത് കളി അടുത്തുനിന്ന് കാണാന്‍'; വിശദീകരണവുമായി കാര്‍ ഓടിച്ചു കയറ്റിയ ആളുടെ അച്ഛന്‍

ഗീരീഷ് ക്രിക്കറ്റ്‌പ്രേമിയാണെന്നും അന്താരാഷ്ട്ര താരങ്ങള്‍ ആ മത്സരത്തില്‍ കളിക്കുന്നുണ്ടെന്ന് ഗിരീഷിന് അറിയില്ലായിരുന്നെന്നും അച്ഛന്‍ എ.കെ. ശര്‍മ്മ
'ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത് കളി അടുത്തുനിന്ന് കാണാന്‍'; വിശദീകരണവുമായി കാര്‍ ഓടിച്ചു കയറ്റിയ ആളുടെ അച്ഛന്‍

മത്സരം അടുത്തുനിന്ന് കാണുന്നതിനായാണ് മകന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം നടന്ന ഗ്രൗണ്ടിലേക്ക് വാഹനം ഓടിച്ചു കയറ്റിയതെന്ന വിശദീകരണവുമായി വണ്ടി ഓടിച്ച ഗീരീഷ് ശര്‍മ്മയുടെ അച്ഛന്‍ രംഗത്ത്. ഗീരീഷ് ക്രിക്കറ്റ്‌പ്രേമിയാണെന്നും അന്താരാഷ്ട്ര താരങ്ങള്‍ ആ മത്സരത്തില്‍ കളിക്കുന്നുണ്ടെന്ന് ഗിരീഷിന് അറിയില്ലായിരുന്നെന്നും അച്ഛന്‍ എ.കെ. ശര്‍മ്മ പറഞ്ഞു.

സഹോദരിയെ വിമാനത്താവളത്തില്‍ ഇറക്കിയതിനു ശേഷം മടങ്ങുമ്പോഴാണ് ഗിരീഷ് രഞ്ജി മത്സരം നടക്കുന്നത് കണ്ടത്. ഗേറ്റില്‍ ആരുമില്ലായിരുന്നതിനാലാണ് കാറുമായി ഗ്രൗണ്ടില്‍ കയറിയതെന്നും അല്ലാതെ മറ്റ് ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗതം ഗംഭീര്‍ അടക്കമുള്ള താരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഗ്രൗണ്ടിലേക്കാണ് കാര്‍ ഓടിച്ചുകയറ്റിയത്.

അന്താരാഷ്ട്ര താരങ്ങളെ കണ്ട് പരിചയപ്പെടാന്‍ ശ്രമിച്ചു. അപ്പോഴേക്കും സുരക്ഷാ ജീവനക്കാര്‍ വന്ന് ഗിരീഷിനെ പുറത്താക്കുകയായിരുന്നുവെന്ന് ശര്‍മ പറഞ്ഞു. മകനെ പരിഹസിച്ചുകൊണ്ടുവരുന്ന ട്രോളുകളില്‍ വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് പൊലീസ് അറസ്റ്റിലായ ഗിരീഷിനെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. 

ഡല്‍ഹിയും ഉത്തര്‍പ്രദേശും തമ്മിലുള്ള മത്സരം അവസാനിക്കാന്‍ 20 മിനിറ്റ് അവശേഷിക്കെയാണ് വാഗണര്‍ കാറുമായി ഗിരീഷ് ശര്‍മ ഗ്രൗണ്ടിലേക്ക് കടന്നത്. അമിത വേഗത്തില്‍ ഗ്രൗണ്ടിലേക്ക് കുതിച്ചെത്തിയ വാഹനം ഇടിക്കാതിരിക്കാന്‍ ഡല്‍ഹി താരങ്ങള്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com