ക്യാപ്റ്റന്‍സി കൈമാറ്റത്തിന് ശേഷവും ഞങ്ങള്‍ പഴയതുപോലെ; ധോണിയുമായുള്ള സൗഹൃദം തകര്‍ക്കാനുണ്ടായ ശ്രമങ്ങള്‍ വെളിപ്പെടുത്തി കൊഹ്ലി

ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കിടയിലെ സൗഹൃദം ശക്തിപ്പെടുകയാണ് ഉണ്ടായിട്ടുള്ളതെന്നും ഇതിനിടെയുണ്ടായ വിവാദങ്ങള്‍ക്ക് തങ്ങള്‍ രണ്ടുപേരും പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും താരം പറഞ്ഞു.
ക്യാപ്റ്റന്‍സി കൈമാറ്റത്തിന് ശേഷവും ഞങ്ങള്‍ പഴയതുപോലെ; ധോണിയുമായുള്ള സൗഹൃദം തകര്‍ക്കാനുണ്ടായ ശ്രമങ്ങള്‍ വെളിപ്പെടുത്തി കൊഹ്ലി

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കെത്തിയ താരമാണ് വിരാട് കൊഹ്ലി. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ള സൗഹൃദം തകര്‍ക്കാന്‍ പല തരത്തിലുമുള്ള ശ്രമങ്ങള്‍ നടന്നിരുന്നെന്ന് വിരാട് പറഞ്ഞു. എങ്ങനെയാണ് ആളുകള്‍ തങ്ങളെ അകറ്റാന്‍ ശ്രമിച്ചിരുന്നതെന്നും ആ ശ്രമങ്ങളെ വിജയകരമായി എങ്ങനെ മറികടന്നെന്നും അടുത്തിടെ ഒരു അഭിമുഖത്തിലാണ് വിരാട് പറഞ്ഞത്. 

ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കിടയിലെ സൗഹൃദം ശക്തിപ്പെടുകയാണ് ഉണ്ടായിട്ടുള്ളതെന്നും ഇതിനിടെയുണ്ടായ വിവാദങ്ങള്‍ക്ക് തങ്ങള്‍ രണ്ടുപേരും പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും താരം പറഞ്ഞു. 'വളരെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കിടയിലും കൂളായ സമീപനമാണ് ധോണിയുടേത്. റണ്ണിനായി ഓടുമ്പോള്‍ രണ്ട് തവണ ഓടാന്‍ ധോണി പറഞ്ഞാല്‍ കണ്ണടച്ച് ഞാന്‍ ഓടും. കാരണം ധോണിയുടെ നിഗമനങ്ങള്‍ തെറ്റില്ല എന്നെനിക്ക് വിശ്വാസമുണ്ട്', കൊഹ്ലി പറയുന്നു. 

ഒരു കളിയില്‍ എന്താണ് സംഭവിക്കുന്നതെന്നും എന്തെല്ലാം തുടര്‍ന്ന് സംഭവിക്കാമെന്നും ധോണിയെപ്പോലെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളെ താന്‍ ക്രിക്കറ്റില്‍ കണ്ടിട്ടില്ലെന്നും പലപ്പോഴും തനിക്ക് ശരിയായി തോന്നുന്ന കാര്യങ്ങള്‍ പോലും ധോണിയുമായി ആലോചിച്ചാണ് ചെയ്യാറെന്നും വിരാട് അഭിമുഖത്തില്‍ പറയുന്നു. മുമ്പുണ്ടായിരുന്നതില്‍ നിന്ന് ഒരു വ്യത്യാസവും ക്യാപ്റ്റന്‍സി കൈമാറിയതിന് ശേഷം തങ്ങള്‍ക്കിടയില്‍ ഉണ്ടായട്ടില്ലെന്നും ഇപ്പോഴും പഴയപോലെ തമാശകള്‍ പറഞ്ഞുതന്നെയാണ് തങ്ങള്‍ ഇടപെടുന്നതെന്നും താരം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com