ഹര്‍ദിക്കിന്റേയും രോഹിത്തിന്റേയുമെല്ലാം ഡ്രസിങ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തി കോഹ് ലി; ഹാര്‍ദിക് ചില്ലറക്കാരനല്ല

ഹര്‍ദിക്കിന്റേയും രോഹിത്തിന്റേയുമെല്ലാം ഡ്രസിങ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തി കോഹ് ലി; ഹാര്‍ദിക് ചില്ലറക്കാരനല്ല

അവസാന ഓവറുകളിലേക്ക് നീണ്ട് മുള്‍മുനയില്‍ നിര്‍ത്തുന്ന മത്സരങ്ങള്‍ പോലെ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട മറ്റൊരു കാര്യമാണ് ഡ്രസിങ് റൂമിലെ ഗോസിപ്പുകള്‍. ആ ഗോസിപ്പുകള്‍ നായകന്‍ വിരാട് കോഹ് ലി തന്നെയാണ് പറയുന്നതെങ്കിലോ, മിസ് ചെയ്യാനേ ആരാധകര്‍ക്കാവില്ല...

തന്റേയും, സച്ചിന്‍, ഹര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ള താരങ്ങളുടേയും ഡ്രസിങ് റൂമിലെ സംഭവ വികാസങ്ങളെ കുറിച്ച് പറയുകയാണ് കോഹ് ലി. 

ഡ്രസിങ് റൂമില്‍ വെച്ച് ഹര്‍ദിക് ഇംഗ്ലീഷ് പാട്ടുകള്‍ മാത്രമാണ് കേള്‍ക്കുക. എന്നാല്‍ പാട്ടിലെ വരികളിലെ അഞ്ച് ഇംഗ്ലീഷ് വാക്കുകള്‍ പോലും ഹര്‍ദിക്കിന് മനസിലാവില്ലെന്നാണ് നായകന്‍ പറയുന്നത്. 

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും രസികനായ വ്യക്തി രോഹിത് ശര്‍മയാണ്. എന്നാല്‍ നാവിന് ഒരു നിയന്ത്രണവും നല്‍കാതെ സംസാരിച്ചുകൊണ്ടേ ഇരിക്കുന്നത് ഹര്‍ദിക്കാണ്. 

കളിക്കളത്തിന് പുറമെ കോഹ് ലിയെ ഏറെ പേരും പുകഴ്ത്തുന്നത് നല്ല ബോയ്ഫ്രണ്ട് എന്ന് പറഞ്ഞാണ്. ഉത്തരവാദിത്വമുള്ള ബോയ്ഫ്രണ്ടാവാന്‍ തനിക്ക് നിര്‍ദേശങ്ങള്‍ തരുന്നത് സഹീര്‍ ഖാനാണെന്നും കോഹ് ലി പറയുന്നു. 

നിലവിലെ ലോക ക്രിക്കറ്റില്‍ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മറ്റ് താരങ്ങളെ കോഹ് ലി പിന്നിലാക്കും. ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തില്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ചകളെ കുറിച്ചും കോഹ് ലി പറയുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ബട്ടര്‍ ചിക്കന്‍ കഴിച്ചിട്ടില്ല. 

മൂന്ന് മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മുഴുവനും കൊണ്ട് ഉണ്ടാക്കുന്ന ഓംലേറ്റാണ് പ്രഭാത ഭക്ഷണത്തില്‍ ആദ്യം. ഓംലേറ്റില്‍ ചീരയും, കുരുമുളകും, ചീസും അകമ്പടിയുണ്ടാകും. ഉപ്പിട്ടുണക്കിയ പന്നിയിറച്ചി പിന്നാലെ വരും. 

ഫ്രൂട്ട്‌സിന്റെ കാര്യത്തില്‍ പപ്പായ, ഡ്രാഗന്‍ ഫ്രൂട്ട്, തണ്ണിമത്തങ്ങയും കോഹ് ലിക്ക് പ്രിയം. നാരങ്ങ പിഴിഞ്ഞൊഴിച്ച ഗ്രീന്‍ ടീയോടെ കോഹ് ലിയുടെ പ്രഭാത ഭക്ഷണം സമ്പൂര്‍ണം. ലഞ്ചിലേക്ക് വരുമ്പോള്‍ ഗ്രില്‍ഡ് ചിക്കന്‍, ചീര, മറ്റ് പച്ചക്കറികള്‍ എല്ലാം സ്ഥാനം പിടിക്കും. 

ക്രിസ് ഗെയിലിനെ പേടിക്കുന്ന ഒരോയൊരു അമ്പയര്‍ ആരാണെന്നും കോഹ് ലി വെളിപ്പെടുത്തുന്നു. കുമാര ധര്‍മസേനയാണ് വെസ്റ്റ് ഇന്‍ഡീസ് ഹിറ്ററിന്റെ ഷോട്ടുകളെ പേടിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com