നിങ്ങള്‍ ധോനിയെ ഇങ്ങനെ ലക്ഷ്യം വയ്ക്കുന്നത് എന്തിനാണ്? കീവികളെ തുരുത്തിയതിന് ശേഷം ധോനിക്കൊപ്പം നിന്ന് കോഹ് ലി

ന്യൂസിലാന്‍ഡിനെതിരായ സീരീസില്‍ ബാറ്റ് ചെയ്യാന്‍ വേണ്ട സമയം ധോനിക്ക് ലഭിച്ചില്ല. ധോനി ഇറങ്ങുന്ന ബാറ്റിങ് പൊസിഷന്‍ നിങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്
നിങ്ങള്‍ ധോനിയെ ഇങ്ങനെ ലക്ഷ്യം വയ്ക്കുന്നത് എന്തിനാണ്? കീവികളെ തുരുത്തിയതിന് ശേഷം ധോനിക്കൊപ്പം നിന്ന് കോഹ് ലി

കീവീസിനെതിരെ ആദ്യമായി ഒരു ട്വിന്റി20 പരമ്പര സ്വന്തമാക്കുക എന്ന ചരിത്ര നേട്ടം കോഹ് ലിക്ക് കീഴില്‍ ഇന്ത്യന്‍ സംഘം നേടിക്കഴിഞ്ഞു. ധോനിക്ക് കഴിയാതിരുന്നത് കോഹ് ലിക്ക് കഴിഞ്ഞു എന്ന് പറയുന്നവരും ഇന്ത്യയുടെ പരമ്പര ജയത്തിന് ശേഷം രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ട്വിന്റി20 സ്‌ക്വാഡില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തയ്യാറാവാത്ത ധോനിക്ക് നേരെ വിമര്‍ശനങ്ങള്‍ ഏയ്തു വിടുന്നവര്‍ക്ക് എതിരെ കോഹ് ലി രംഗത്തെത്തി. 

ധോനിയെ ഇവരിങ്ങനെ ഉന്നം വയ്ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നായിരുന്നു മൂന്നാം ട്വിന്റി20ക്ക് ശേഷം കോഹ് ലിയുടെ പ്രതികരണം. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മൂന്ന് മത്സരങ്ങളില്‍ ഞാന്‍ പരാജയപ്പെട്ടാന്‍ ഒരാളും എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടില്ല. കാരണം ഞാന്‍ 35 വയസ് പിന്നിട്ട ഒരാള്‍ അല്ല. കളിക്കാനുള്ള ഫിറ്റ്‌നസ് ധോനിക്കുണ്ട്. എല്ലാ പരിശോധനകളിലും ധോനിക്ക് പോസിറ്റീവ് റിസല്‍റ്റാണ്.

ഫീല്‍ഡില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ നിര്‍ണായകമാണ് ടീമില്‍ ധോനിയുടെ സ്ഥാനം. ഓസ്‌ട്രേലിയയ്‌ക്കെതിരേയും, ശ്രീലങ്കയ്‌ക്കെതിരേയും ബാറ്റുകൊണ്ട് മികച്ച കളി പുറത്തെടുക്കാന്‍ ധോനിക്ക് സാധിച്ചിരുന്നതായും കോഹ് ലി ചൂണ്ടിക്കാട്ടുന്നു. 

ന്യൂസിലാന്‍ഡിനെതിരായ സീരീസില്‍ ബാറ്റ് ചെയ്യാന്‍ വേണ്ട സമയം ധോനിക്ക് ലഭിച്ചില്ല. ധോനി ഇറങ്ങുന്ന ബാറ്റിങ് പൊസിഷന്‍ നിങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണ് ആ പൊസിഷനില്‍ ഇറങ്ങുന്നതെങ്കിലും ഹര്‍ദികിന് സ്‌കോര്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു എന്ന് കോഹ് ലി പറയുന്നു. എന്നാല്‍ നിങ്ങള്‍ ഒരാളെ മാത്രം ഉന്നം വെച്ച് ആക്രമിക്കുന്നത് ശരിയായ രീതി അല്ലെന്ന് ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 

രാജ്‌കോട്ട് ഏകദിനത്തില്‍ 49 റണ്‍സ് നേടിയെങ്കിലും ഡോട്ട് ബോളുകളുടെ എണ്ണം നിറഞ്ഞത് ധോനിക്ക് നേരെ വിമര്‍ശനം ഉന്നയിക്കുന്നതിലേക്ക് മുന്‍ താരങ്ങളായ അജിത് അഗാര്‍ക്കര്‍, വിവിഎസ് ലക്ഷമണ്‍ എന്നിവരെ നയിച്ചു. ട്വിന്റി20യില്‍ നിന്നും വിരമിക്കാന്‍ ധോനിക്ക് സമയമായതായായിരുന്നു അവരുടെ പ്രതികരണം. 

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരകളില്‍ 25,18,25 എന്നിങ്ങനേയും, ട്വിന്റി20യില്‍ 7,49,0 എന്നിങ്ങനേയുമാണ് ധോനിയുടെ സ്‌കോര്‍ ബോര്‍ഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com