സച്ചിനെ തമിഴ് പറഞ്ഞ് വിരട്ടേണ്ട; ബദാനിയുടെ തമിഴിലെ നിര്‍ദേശം സച്ചിന്‍ മനസിലാക്കിയത് ഇങ്ങനെ

1999-2000 ത്തിലെ രഞ്ജി ടൂര്‍ണമെന്റിനില്‍ മുംബൈയിയെ ഫൈനലില്‍ എത്തിച്ചത് സച്ചിന്റെ തമിഴ് പരിജ്ഞാനമാണ്
സച്ചിനെ തമിഴ് പറഞ്ഞ് വിരട്ടേണ്ട; ബദാനിയുടെ തമിഴിലെ നിര്‍ദേശം സച്ചിന്‍ മനസിലാക്കിയത് ഇങ്ങനെ

എതിരാളിയുടെ ശരീരഭാഷപോലും മനസിലാക്കി കളിക്കാനുള്ള കഴിവുണ്ട് ക്രിക്കറ്റ് ദൈവമായ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്. അതുപോലെ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലും സച്ചിന്‍ പുലിയാണ്. തമിഴ് പറഞ്ഞ് വിരട്ടാം എന്ന് വിചാരിച്ചാല്‍ അത് സച്ചിന്റെ അടുത്ത് നടക്കില്ല. 1999-2000 ത്തിലെ രഞ്ജി ടൂര്‍ണമെന്റിനില്‍ മുംബൈയിയെ ഫൈനലില്‍ എത്തിച്ചത് സച്ചിന്റെ തമിഴ് പരിജ്ഞാനമാണ്. 

മുന്‍ ഇന്ത്യന്‍ താരമായ ഹേമങ് ബദാനിയുടെ തമിഴിലുള്ള നിര്‍ദേശം മനസിലാക്കി പ്രവര്‍ത്തിച്ചതാണ് വിക്കറ്റ് തെറിക്കാതെ സച്ചിനെ രക്ഷപ്പെടുത്തിയത്. റിവേഴ്‌സ് സ്വിങ്ങിന് സഹായകമാകുന്ന രീതിയില്‍ പെട്ടെന്ന് പന്ത് മാറിയതോടെ അടുത്ത പന്തിനെ നേരിടാന്‍ തയാറായിക്കൊണ്ട് സച്ചിന്‍ ക്രീസിന് പുറത്തായി നിന്നു. അപ്പോഴേക്കും ഹെമങ് ബദാനിബോളറോട് ഈ കാര്യം തമിഴില്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ ഇത് മനസിലാക്കിയ സച്ചിന്‍ ക്രീസിലേക്ക് തിരിച്ചു കയറി. മത്സരത്തിന് ശേഷം ബദാനിയോട് തനിക്ക് തമിഴ് മനസിലാകുമെന്ന് സച്ചില്‍ അറിയിക്കുകയും ചെയ്തു. കളിയില്‍ സച്ചിന്‍ നേടിയ ഇരട്ടി സെഞ്ച്വറിയാണ് മുംബൈയിയെ വിജയത്തിലേക്ക് നയിച്ചത്. 

ക്രിക്കറ്റിനോടുള്ള സ്‌നേഹം തന്നെയാണ് സച്ചിനെ തമിഴ് പഠിപ്പിച്ചത്. സച്ചിന് ആദ്യം പേസ് ബോളിംഗിനോടായിരുന്നു പ്രിയം. ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനിലായിരുന്നു സച്ചിന്‍ പേസ് ബോളിംഗിലെ ഭാഗ്യം പരീക്ഷിച്ചത്. ഇതിന്റെ ഭാഗമായി കുറേക്കാലം ചെന്നൈയില്‍ തങ്ങിയതിനാലാണ് സച്ചിന് ബദാനിയുടെ തമിഴ് നിര്‍ദേശം എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിച്ചത്. മുംബൈ ക്രിക്കറ്റ് ടീമിന്റെ 500-ാം രഞ്ജി മാച്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് തന്റെ രഞ്ജി അനുഭവം സച്ചിന്‍ വിവരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com