ഇന്ത്യന്‍ പര്യടനത്തിന് മുന്‍പ് മന്ത്രവാദിയുടെ അനുഗ്രഹം തേടി ലങ്കന്‍ നായകന്‍? ടീം മാനേജര്‍ പ്രതികരിക്കുന്നു

മൈതാനത്തെ കളിയിലാണ് തങ്ങളുടെ വിശ്വാസമെന്ന് വ്യക്തമാക്കിയാണ് ലങ്കന്‍ ടീം മാനേജറും മുന്‍ ബാറ്റ്‌സ്മാനുമായിരുന്ന ഗുരുസിന്‍ഹ മുന്നോട്ടു വരുന്നത്
ഇന്ത്യന്‍ പര്യടനത്തിന് മുന്‍പ് മന്ത്രവാദിയുടെ അനുഗ്രഹം തേടി ലങ്കന്‍ നായകന്‍? ടീം മാനേജര്‍ പ്രതികരിക്കുന്നു

ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി മന്ത്രവാദിയില്‍ നിന്നും ലങ്കന്‍ നായകന്‍ ദിനേശ് ചാണ്ഡിമല്‍ അനുഗ്രഹം തേടിയെന്ന ആരോപണങ്ങളെ നിഷേധിത്ത് ശ്രീലങ്കന്‍ ടീം മാനേജര്‍. കൂടുതല്‍ നാണക്കേടിലേക്ക് ടീമിനെ തള്ളിയിടാതിരിക്കാനായിരുന്നു ആരോപണങ്ങള്‍ നിഷേധിച്ച് ടീം മാനേജര്‍ രംഗത്തെത്തിയത്. 

പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഒരു മന്ത്രവാദിയുടെ അനുഗ്രഹം തനിക്ക് ലഭിച്ചിരുന്നതായാണ് ലങ്കന്‍ നായകന്‍ വെളിപ്പെടുത്തിയത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ ലങ്ക ജയിച്ചതിന് ശേഷമായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇത് വിവാദമായിരുന്നു. മന്ത്രവാദിയുടെ അനുഗ്രഹം ലഭ്ച്ചതിനെ തുടര്‍ന്നാണ് മത്സരം ജയിച്ചതെങ്കില്‍ മറ്റ് മത്സരങ്ങള്‍ ജയിക്കാതിരുന്നത് എന്താണെന്നായിരുന്നു എല്ലാവരും ഉന്നയിച്ച ചോദ്യം.

എന്നാല്‍ മൈതാനത്തെ കളിയിലാണ് തങ്ങളുടെ വിശ്വാസമെന്ന് വ്യക്തമാക്കിയാണ് ലങ്കന്‍ ടീം മാനേജറും മുന്‍ ബാറ്റ്‌സ്മാനുമായിരുന്ന ഗുരുസിന്‍ഹ മുന്നോട്ടു വരുന്നത്. ഓരോ കളിക്കാരന്റേയും പ്രകടനത്തിന് അനുസരിച്ചായിരിക്കും ജയവും പരാജയവും. അങ്ങിനെയാണ് ലങ്കന്‍ ക്രിക്കറ്റ് ടീം വിശ്വസിക്കുന്നതെന്നും ടീം മാനേജര്‍ പറയുന്നു. ഈഡന്‍ ഗാര്‍ഡനില്‍ നവംബര്‍ 16നാണ് ലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com