ധോനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ അസൂയാലുക്കള്‍; ഗാംഗുലി, ലക്ഷ്മണ്‍, അഗാര്‍ക്കര്‍ എന്നിവരെ പരോക്ഷമായി വിമര്‍ശിച്ച് ശാസ്ത്രി

രാജ്‌കോട്ടിലെ ട്വിന്റി20 മത്സരത്തിന് പിന്നാലെ ധോനിക്ക് നേരെ വിമര്‍ശനങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് ശാസ്ത്രി വീണ്ടും മുന്‍ നായകന് പിന്തുണയുമായി എത്തുന്നത്
ധോനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ അസൂയാലുക്കള്‍; ഗാംഗുലി, ലക്ഷ്മണ്‍, അഗാര്‍ക്കര്‍ എന്നിവരെ പരോക്ഷമായി വിമര്‍ശിച്ച് ശാസ്ത്രി

ധോനിയെ ലക്ഷ്യം വെച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ അദ്ദേഹത്തോട് അസൂയ ഉള്ളവരാണെന്ന് ഇന്ത്യന്‍ പരിശീലകന് രവിശാസ്ത്രി. ധോനിക്ക് നേരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ നായകന്‍ വിരാട് കോഹ് ലി രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ നായകനെ പിന്തുണച്ച് രവി ശാസ്ത്രിയും വീണ്ടും വരുന്നത്. 

നേരത്തെ, ധോനിയുടെ ട്രെയിലര്‍ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളുവെന്നും,  അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ ഇനി വരാനിരിക്കുന്നതേ ഉള്ളുവെന്നും വ്യക്തമാക്കി ശാസ്ത്രി രംഗത്തെത്തിയിരുന്നു. എന്നാല്‍ രാജ്‌കോട്ടിലെ ട്വിന്റി20 മത്സരത്തിന് പിന്നാലെ ധോനിക്ക് നേരെ വിമര്‍ശനങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് ശാസ്ത്രി വീണ്ടും ഇന്ത്യയ്ക്ക് ലോക കപ്പ് കിരീടം നേടിത്തന്ന നായകന് പിന്തുണയുമായി എത്തുന്നത്. 

ധോനിയോട് അസൂയ ഉള്ള കുറച്ചാളുകള്‍ ചുറ്റുമുണ്ട്. ധോനിയുടെ ചില മോശം ദിവസങ്ങളാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ധോനി ആരാണെന്ന് ഇന്ത്യന്‍ ടീമിന് നന്നായി അറിയാം. ധോനിയുടെ അവസാനം കാണുന്നതിനായി കാത്തിരിക്കുന്ന ചിലരുണ്ട്. എന്നാല്‍ ധോനിയെ പോലെ മഹാനായ കളിക്കാര്‍ അവരുടെ ഭാവി അവരവര്‍ തന്നെയാണ് തീരുമാനിക്കുന്നത്. 

രാജ്‌കോട് ട്വിന്റി20യില്‍ മെല്ലെപ്പോയി ധോനി നേടിയ 49 റണ്‍സിന് പിന്നാലെയായിരുന്നു അജിത് അഗാര്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ ട്വിന്റി20യില്‍ നിന്നും ധോനിക്ക് വിരമിക്കുന്നതിനുള്ള സമയമായെന്ന് പരാമര്‍ശിച്ചത്. 

എന്നാല്‍ തിരുവനന്തപുരത്തെ ട്വിന്റി20ക്ക് ശേഷം നായകന്‍ കോഹ് ലി ഇവര്‍ക്ക് ശക്തമായ മറുപടി നല്‍കിയിരുന്നു. ഒരു കളിയ്ില്‍ തോറ്റെന്ന് കരുതി എല്ലാവരും ധോനിക്ക് നേരെ വാളെടുക്കുന്നത് ശരിയല്ലെന്ന് കോഹ് ലി പറഞ്ഞിരുന്നു. 

എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ധോനിയുടെ പ്രകടനം സെലക്ടര്‍മാര്‍ കാര്യമായി നിരീക്ഷിക്കും എന്നാണ് സൂചന. ധോനിയെ പിന്തുണയ്ക്കുന്ന കോഹ് ലിയും ശാസ്ത്രിയും ധോനിയുടെ ബാറ്റിങ് പൊസിഷനില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com