ധോനിയുമായുള്ള ശീതയുദ്ധം എന്തായി? ആസ്വദിച്ച് കളിച്ചിട്ടുള്ളത് ഈ നായകന്റെ കീഴിലെന്ന് ഗംഭീര്‍

ധോനിയുമായുള്ള ശീതയുദ്ധം എന്തായി? ആസ്വദിച്ച് കളിച്ചിട്ടുള്ളത് ഈ നായകന്റെ കീഴിലെന്ന് ഗംഭീര്‍

മറ്റ് പലര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റിനായി നല്‍കാന്‍ സാധിക്കാത്തത് ധോനിക്ക് നല്‍കാന്‍ കഴിഞ്ഞതായി ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു

ന്യൂസിലാന്‍ഡിനെതിരായ രാജ്‌കോട്ടിലെ ട്വിന്റി20ക്ക് ശേഷം ധോനിക്കെതിരായ വിമര്‍ശനങ്ങള്‍ വീണ്ടും തലപൊക്കുകയായിരുന്നു. ട്വിന്റി20യില്‍ നിന്നും ധോനി വിരമിക്കേണ്ട സമയമായെന്ന് അഗാര്‍ക്കറും, വിവിഎസ് ലക്ഷ്മണും, സൗരവ് ഗാംഗുലിയും പറഞ്ഞിരുന്നു. എന്നാല്‍ ധോനിക്ക് പിന്തുണയുമായി നായകന്‍ കോഹ് ലിയും, കോച്ച് രവി ശാസ്ത്രിയും ശക്തമായി മുന്നോട്ടു വരികയായിരുന്നു. 

ഇപ്പോള്‍ ധോനിക്ക് പിന്തുണയുമായിട്ടാണ് ഗൗതം ഗംഭീറും വരുന്നത്. ഗംഭീറിനും ധോനിക്കും ഇടയില്‍ ശീതയുദ്ധമാണെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മുന്‍ ഇന്ത്യന്‍ നായകനെ പിന്തുണയ്ക്കാന്‍ ഗംഭീര്‍ മടികാണിക്കുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകളുടെ ക്രഡിറ്റ് ധോനിക്ക് നല്‍കിയേ മതിയാവുകയുള്ളെന്ന് ഗംഭീര്‍ പറയുന്നു. 

നേരത്തെ ധോനിയുടെ നായകത്വത്തെ ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മറ്റ് പലര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റിനായി നല്‍കാന്‍ സാധിക്കാത്തത് ധോനിക്ക് നല്‍കാന്‍ കഴിഞ്ഞതായി ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു. ടീമിന്റെ പ്രകടനം താഴേക്ക് പോകുമ്പോള്‍ അതിനെ കൈകാര്യം ചെയ്യുക എന്നത് നിസാര കാര്യമല്ല. ധോനിയത്  ഭംഗിയായി ചെയ്തിരുന്നു. 2011-12ല്‍ ഓസ്‌ട്രേലിയയിലും, ഇംഗ്ലണ്ടിലും നമുക്ക് മോശം റിസല്‍ട്ടായിരുന്നു ലഭിച്ചിരുന്നത്.  എന്നിട്ടും എത്രത്തോളം ശാന്തനായി മുന്നോട്ടു പോകാന്‍ സാധിക്കുമോ അതാണ് ധോനി ചെയ്തതെന്നും ഗംഭീര്‍ പറയുന്നു. 

ഗാംഗുലി, ദ്രാവിഡ്, സെവാഗ്, ധോനി എന്നിവര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ടെങ്കിലും, ധോനിക്ക് കീഴിലാണ് താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച് കളിച്ചിട്ടുള്ളതെന്നും ഗംഭീര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com